മോഹൻലാൽ വീണ്ടും പോലീസ് വേഷത്തിൽ എത്തുന്ന പുതിയ ചിത്രം L365 പ്രഖ്യാപിച്ചു. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം ഡാൻ ഓസ്റ്റിൻ തോമസ് ആണ് സംവിധാനം ചെയ്യുന്നത്.
കൊച്ചി: വർഷങ്ങൾക്കു മോഹന്‍ലാല്‍ വീണ്ടും പോലീസ് വേഷത്തിൽ എത്തുന്നു. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രം എല്‍ 365ന്‍റെ പ്രഖ്യാപനം നടന്നു. തല്ലുമാല ,വിജയ് സൂപ്പർ പൗർണമി തുടങ്ങിയ സിനിമകളിലൂടെ നടനായും ,അഞ്ചാംപാതിര സിനിമയുടെ ചീഫ് അസ്സോസിയേറ്റ് ഡയറക്ടറുമായ ഡാൻ ഓസ്റ്റിൻ തോമസ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്.
കഥ - തിരക്കഥ -സംഭാഷണം ചെയ്യുന്നത് രതീഷ് രവി ,ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദ്യമായി മോഹന്‍ലാല്‍ നായകനാകുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കു ഉണ്ട്. ബിഗ് ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രത്തിന്‍റെ ചിത്രീകരണം അടുത്ത് തന്നെ ആരംഭിക്കും.
മലയാളത്തില്‍ മോഹന്‍ലാലിന്‍റെതായി അവസാനം ഇറങ്ങിയ തുടരും, എമ്പുരാന്‍ എന്നീ ചിത്രങ്ങള്‍ വന്‍ ഹിറ്റുകളായിരുന്നു. 150 കോടിയോളം ബോക്സോഫീസില്‍ തുടരും നേടിയിരുന്നു. ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ പ്രകടനം വന്‍ കൈയ്യടിയാണ് നേടിയത്.
അതേ സമയം അടുത്തതായി മോഹന്‍ലാലിന്‍റെ ചിത്രമായി തീയറ്ററില്‍ എത്തുക മലയാളികള്‍ എന്നും കാണാൻ ആഗ്രഹിക്കുന്നതാണ് മോഹൻലാല്‍ സത്യൻ അന്തിക്കാട് കൂട്ടുകെട്ടിലൊരുങ്ങുന്ന ഹൃദയപൂര്‍വ്വം ആയിരിക്കും. ഓണത്തിന് തീയറ്ററില്‍ എത്തും എന്ന് പ്രതീക്ഷിക്കുന്ന ചിത്രം ആശീര്‍വാദ് സിനിമാസാണ് നിര്‍മ്മിക്കുന്നത്.
സന്ദീപ് ബാലകൃഷ്‍ണൻ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ മോഹൻലാല്‍ ഉണ്ടാകുക. മാളവിക മോഹനനാണ് ചിത്രത്തിലെ നായിക. ബോക്സ് ഓഫീസില്‍ സത്യൻ അന്തിക്കാട് മോഹൻലാല്‍ ചിത്രം വൻ നേട്ടം കൊയ്യുമെന്നുമാണ് പ്രേക്ഷകരുടെ പ്രതീക്ഷ.
