Asianet News MalayalamAsianet News Malayalam

പൂപ്പല്‍ പ്രശ്നത്താല്‍ താമസം മാറിയ 1600 കോടി ബംഗ്ലാവിലേക്ക് വീണ്ടും താമസിക്കാന്‍ പ്രിയങ്കയും കുടുംബവും

2018 മുതൽ വിവാഹിതരായ പ്രിയങ്കയും നിക്കും അവരുടെ രണ്ട് വയസ്സുള്ള മകൾ മലതി മേരി ചോപ്ര ജോനാസിനൊപ്പം താമസിച്ചിരുന്നത് ഇവിടെയായിരുന്നു.  

Priyanka Chopra Nick Jonas To Move Into Renovated 1600 Crore LA Mansion vvk
Author
First Published Apr 21, 2024, 6:19 PM IST | Last Updated Apr 21, 2024, 6:19 PM IST

ഹോളിവുഡ്: ദി സൺ യുഎസിന്‍റെ റിപ്പോർട്ട് അനുസരിച്ച് പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക്ക് ജോനാസും 1600 കോടി രൂപ വിലമതിക്കുന്ന ലോസ് ആഞ്ചലസിലെ ആഢംബര ബംഗ്ലാവിലേക്ക് വീണ്ടും താമസം മാറാന്‍ ഒരുങ്ങുകയാണ്. പൂപ്പൽ പ്രശ്‌നങ്ങൾ കാരണം ദമ്പതികള്‍ കഴിഞ്ഞ ഫെബ്രുവരി മുതല്‍ ഈ വീട്ടില്‍ നിന്നും വിട്ട് നില്‍ക്കുകയാണ്.  

എന്നാല്‍ സണ്‍ പുറത്തുവിട്ട ഈ ആഢംബര ബംഗ്ലാവിന്‍റെ  ഏരിയൽ ഫോട്ടോഗ്രാഫുകളിൽ വീട് പുതുക്കിയതായി കാണപ്പെട്ടു. ഇതോടെയാണ് പ്രിയങ്കയും ഭര്‍ത്താവും വീണ്ടും ഹോളിവുഡ് ഹിൽസ് മാൻഷനിലേക്ക് എത്തും എന്നാണ് വിവരം. 2018 ഡിസംബറിലെ വിവാഹത്തിന് പിന്നാലെയാണ് പ്രിയങ്കയും നികും ഹോളിവുഡിലെ വീട് വാങ്ങിയത്. 

2018 മുതൽ വിവാഹിതരായ പ്രിയങ്കയും നിക്കും അവരുടെ രണ്ട് വയസ്സുള്ള മകൾ മലതി മേരി ചോപ്ര ജോനാസിനൊപ്പം താമസിച്ചിരുന്നത് ഇവിടെയായിരുന്നു.  പോർട്ടലിൻ്റെ റിപ്പോർട്ട് അനുസരിച്ച്, നിക്കിന്‍റെയും പ്രിയങ്കയുടെയും ആഡംബര ലോസ് ഏഞ്ചൽസ് മാൻഷനിൽ പൂപ്പൽ ബാധയുണ്ടായത് ചോര്‍ച്ച മൂലമാണ് എന്നാണ്. അവിടെ നടത്തിയ ചില അറ്റകുറ്റപ്പണികളാണ് ഇതിലേക്ക് നയിച്ചത്. അതിനാല്‍ തന്നെ അത് നടത്തിയവര്‍ക്കെതിരെ 2023 മെയില്‍ തന്നെ പ്രിയങ്കയും ഭര്‍ത്താവും നിയമനടപടി എടുത്തിരുന്നു.

തുടര്‍ന്ന് പ്രശ്നം രൂക്ഷമായതോടെയാണ് ഇവര്‍ താമസം മാറിയത്. പിന്നീട് ഇവിടെ അറ്റകുറ്റപ്പണി നടത്തുകയായിരുന്നു.  പ്രിയങ്കയുടെ ലോസ് ആഞ്ചലസിലെ ആഢംബര ബംഗ്ലാവില്‍ ദമ്പതികളുടെ ഉടമസ്ഥതയിലുള്ള  ഏഴ് കിടപ്പുമുറികൾ, ഒമ്പത് ബാത്ത് റൂം, ഒരു  അടുക്കള, ഒരു വൈൻ റൂം, ഒരു ഇൻഡോർ ബാസ്‌ക്കറ്റ്‌ബോൾ കോർട്ട്, ഒഒരു ഹോം തിയേറ്റർ, ലോഞ്ച് ഏരിയ, സ്പാ എന്നിവ ഉൾപ്പെടുന്നു എന്നാണ് വിവരം. ഒപ്പം പൂർണ്ണമായും സജ്ജീകരിച്ച ജിം, ഒരു ബില്യാർഡ്സ് മുറി എന്നിവയും ഇവിടെയുണ്ട്.

ക്യാപ്റ്റൻ പവർ ടീമിന്റെ കളിപ്പാവയോ? മോഹന്‍ലാലിന്‍റെ ചോദ്യത്തില്‍ ജിന്‍റോ ഏയറിലായോ - വീഡിയോ പ്രമോ.!

അദ്ദേഹം തെറ്റിദ്ധരിച്ചു, ‘ജയ് ഹോ’ഈണം നല്‍കിയത് റഹ്മാന്‍ തന്നെ; വിവാദത്തിന് ഫുള്‍ സ്റ്റോപ്പിട്ട് ഗായകന്‍

Latest Videos
Follow Us:
Download App:
  • android
  • ios