തുടരും ജനുവരി 30ന് തിയറ്ററുകളിൽ എത്തുമെന്നാണ് അറിയിച്ചത്. 

നുവരി റിലീസുകളിൽ ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിന്റെ തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ഈ ചിത്രം ജനുവരി 30ന് തിയറ്ററുകളിൽ എത്തും. ശോഭനയാണ് തുടരുവിൽ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. റിലീസ് അടുക്കുന്നുണ്ടെങ്കിലും സിനിമയുമായി ബന്ധപ്പെട്ട അപ്ഡേറ്റുകളൊന്നും തന്നെ ചിത്രത്തിന്റേതായി ഇതുവരെ പുറത്തുവന്നിട്ടില്ല. ഇത് ആരാധകർക്കിടയിൽ ചെറുതല്ലാത്ത പരാതി ഉടലെടുക്കുന്നുണ്ട്. 

ഈ അവസരത്തിൽ തരുൺ മൂർത്തിയുടെ പോസ്റ്റിന് താഴെ ചോദ്യ ശരങ്ങളുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ ആരാധകർ. 'തുടരും' ജനുവരി 30ന് റിലീസ് ഇല്ലേ ? ടീസറോ ട്രെയിലറോ പാട്ടോ ഒന്നും കാണാത്ത കൊണ്ട് ചോദിക്കുന്നതാ', എന്നാണ് ഒരു ആരാധകർ ചോദിക്കുന്നത്. തുടരുവിന്റെ ബിഹൈൻഡ് സീൻസ് പങ്കുവച്ച തരുൺ മൂർത്തിയുടെ പോസ്റ്റിന് താഴെയാണ് ഈ കമന്റുകൾ വരുന്നത്. 

'ചേട്ടാ. ഞങ്ങളോട് ഒരല്പം സ്നേഹം ഉണ്ടെങ്കിൽ ഒരു പോസ്റ്റർ എങ്കിലും അടിച്ചു ഇറക്കി വിടൂ പ്ലീസ്. നല്ല സിനിമ ആണെങ്കിൽ പടം ഹിറ്റ്‌ ആവും. അല്ലാതെ പ്രതീക്ഷ കൂടും എന്ന് കരുതി പേടിക്കേണ്ട ആവശ്യമൊന്നുമില്ല. റിലീസ് ചെയ്യുന്ന സെയിം ഡേ തന്നെ HD പ്രിന്റ് ഉറങ്ങുന്നില്ല കാലം ആണ്. First and second day തന്നെ തിയ്യറ്റേറ്റിൽ ആളെ എത്തിക്കാൻ കഴിഞ്ഞാൽ ന്തേലും collection ആയിട്ട് കിട്ടും. ഇല്ലെങ്കിൽ മൊത്തത്തിൽ തകരും. അത് കൊണ്ട് ന്തേലും അപ്ഡേറ്റഡ് ഇറക്കി വിട്ട് ഒന്ന് on ആക്കി നിർത്തൂ പ്ലീസ്', എന്നാണ് മറ്റൊരു ആരാധകൻ പറയുന്നത്. അതേസമയം, ചിത്രത്തിന്റെ റിലീസ് മാറ്റിയെന്ന തരത്തിൽ അഭ്യൂഹങ്ങളുണ്ട്. ഇക്കാര്യത്തിൽ സ്ഥിരീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. 

Behind the Laughs | Thudarum | Behind the Scenes | Mohanlal | Shobana | Tharun Moorthy | M Renjith

ബി​ഗ് ബോസ് തമിഴ്: മിന്നും പ്രകടനം, തന്ത്രശാലി; ഒടുവിൽ കപ്പ് തൂക്കി മുത്തുകുമാരൻ, സമ്മാനമായി 40 ലക്ഷം രൂപ

രജപുത്ര നിര്‍മിക്കുന്ന ചിത്രമാണ് തുടരും. ഒരു റിയലിസ്‍റ്റിക് നായക കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ഷൺമുഖൻ എന്നാണ് കഥാപാത്ര പേര്. തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..