മകന്റെ പഠിപ്പ് സ്‍പോണ്‍സര്‍ ചെയ്‍തത് നന്ദി പറഞ്ഞ് പഴയ കാല നടി ഉഷ റാണി. മകനെ സഹായിച്ച മോഹൻലാലിനോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടെന്നാണ് ഉഷ റാണി പറയുന്നത്.

എന്റെ മകന്റെ പഠിപ്പ് സ്‍പോണ്‍സര്‍ ചെയ്‍തതത് മോഹൻലാലാണ്. അദ്ദേഹം സ്പോണ്‍സര്‍ ചെയ്‍തുവെന്ന് പറയുന്നത് അഭിമാനമാണ് എന്ന് ഉഷ റാണി പറയുന്നു. കൊവിഡ് കാലത്ത് കരുതലിന്റെ ഉദാഹരണമായി മോഹൻലാല്‍ വിളിച്ചത് പലരും മുമ്പ് വ്യക്തമാക്കിയിരുന്നു. എന്റെ മകൻ ഇന്ന് ജോലി ചെയ്‍തു കുടുംബം നോക്കുന്നുണ്ട്. ലോക്ക് ഡൗണിലും മോഹൻലാല്‍ വിളിച്ചിരുന്നു. ബുദ്ധിമുട്ടുണ്ടെങ്കില്‍ പറയാൻ മടിക്കരുത് എന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ കണ്ണ് നിറഞ്ഞുപോയി. എപ്പോഴും തന്റെ പ്രാര്‍ത്ഥനയില്‍ മോഹൻലാലിന് സ്ഥാനമുണ്ടെന്നും ഉഷാ റാണി പറഞ്ഞു.