Asianet News MalayalamAsianet News Malayalam

ഒടിടിയില്‍ ഹിറ്റായി, വാലിബൻ ഇനി ടെലിവിഷനിലേക്ക്, പ്രീമിയര്‍ പ്രഖ്യാപിച്ചു

ടെലിവിഷൻ പ്രീമിയറിന് മോഹൻലാലിന്റെ വാലിബൻ.

 Mohanlal Malaikottai Vaaliban film television premier announcement hrk
Author
First Published Apr 27, 2024, 12:34 PM IST | Last Updated Apr 27, 2024, 12:34 PM IST

മോഹൻലാല്‍ നായകനായി വേഷമിട്ട് എത്തിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. എന്നാല്‍ മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബന് തിയറ്ററുകളില്‍ വിജയിക്കാനായില്ല. എന്നാല്‍ മോഹൻലാല്‍ മലൈക്കോട്ടൈ വാലിബൻ ഒടിടിയില്‍ മികച്ച അഭിപ്രായം നേടിയതിന് പിന്നാലെ ടെലിവിഷൻ പ്രീമിയറും പ്രഖ്യാപിച്ചതിന്റെ ആവേശത്തിലാണ് ആരാധകര്‍.

വൈകാതെ മലൈക്കോട്ടൈ വാലിബൻ ഏഷ്യാനെറ്റിലൂടെയാണ് ടെലിവിഷനില്‍ പ്രീമിയര്‍ ചെയ്യുക. എപ്പോഴായിരിക്കും പ്രീമീയര്‍ എന്ന് പ്രഖ്യാപിച്ചിട്ടില്ല. പ്രേക്ഷകര്‍ കാണാൻ ആഗ്രഹിക്കുന്ന ഒരു ചിത്രമാണ് മലൈക്കോട്ടൈ വാലിബനെന്നാണ് നിലവില്‍ അഭിപ്രായം. ഒടിടിയില്‍ എത്തിയപ്പോള്‍ മലൈക്കോട്ടൈ വാലിബനിലെ രംഗങ്ങള്‍ വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു എന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

മലയാളത്തിന്റെ മോഹൻലാല്‍ അവതരിക്കുന്നുവെന്നായിരുന്നു ചിത്രത്തിന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി വിശേഷണം നല്‍കിയത്. അത് അക്ഷരാര്‍ഥത്തില്‍ ശരിവയ്ക്കുന്നതാണ് മോഹൻലാലിന്റെ ചിത്രത്തിലെ മാനറിസങ്ങള്‍ എന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടിയത് ചര്‍ച്ചയായിരുന്നു.. മലൈക്കോട്ടൈ വാലിബനിലെ മോഹൻലാലിന്റെ വിവിധ ഫോട്ടോകള്‍ പങ്കുവെച്ച് ക്ലോസ് അപ്, ഇമോഷണല്‍, കോമഡി, റൊമാൻസ്, ആല്‍ക്കഹോള്‍, ആക്ഷൻ, മാസ് എന്നിങ്ങനെയുള്ള മോഹൻലാലിന്റെ ഏഴ് ഭാവങ്ങള്‍ പ്രേക്ഷകരുടെ ശ്രദ്ധയിലേക്ക് എത്തിച്ചിരുന്നു ഒരു ആരാധകൻ. മലയാളത്തിന്റെ മോഹൻലാലിനെ തന്നതിന് ചിത്രത്തിന്റെ സംവിധായകൻ ലിജോ ജോസ് പല്ലിശ്ശേരിക്ക് നന്ദി പറഞ്ഞിരുന്നു ആരാധകര്‍.

മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബന്റെ രണ്ടാം ഭാഗം ഉണ്ടാകും എന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. പക്ഷേ പരാജയപ്പെട്ട സാഹചര്യത്തില്‍ രണ്ടാം ഭാഗം ഉണ്ടാകുമോ എന്നതില്‍ സംശയങ്ങളുമുണ്ടായി. ഒടിടിയില്‍ എത്തിയതിന് പിന്നാലെ രണ്ടാം ഭാഗം ആവശ്യപ്പെട്ട് ആരാധകര്‍ എത്തുകയും ചെയ്‍തു. മലൈക്കോട്ടൈ വാലിബിൻ  ഒരു ക്ലാസിക് സിനിമാ കാഴ്‍ച ആണെന്നാണ് പ്രേക്ഷകരില്‍ ഭൂരിഭാഗവും പറയുന്നത്.

Read More: തളരാതെ ആവേശം, കുതിപ്പുമായി ഫഹദ്, കളക്ഷനില്‍ വമ്പൻ നേട്ടം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios