മോഹൻലാലും പൃഥ്വിരാജും 'കസിൻസാ'കാൻ തയ്യാറായി, ഒടുവില്‍ സംഭവിച്ചത്
മോഹൻലാലും പൃഥ്വിരാജും നായകൻമാരാകാനിരുന്ന കസിൻസിന്റെ കഥ ഇങ്ങനെ.

ആദ്യമായി മോഹൻലാലും പൃഥ്വിരാജും ഒന്നിച്ച ചിത്രം ഹിറ്റായ ലൂസിഫറാണ്. മലയാളത്തിന്റെ പ്രിയ നടൻ പൃഥ്വാരാജ് സംവിധാനം ചെയ്‍തു എന്നതിനു പുറമേ ലൂസിഫറില്‍ ചെറിയ ഒരു വേഷവും അവതരിപ്പിച്ചിരുന്നു. എന്നാല്‍ മോഹൻലാലിനെയും പൃഥ്വിരാജിനെയും മറ്റൊരു ചിത്രത്തിലും നായകരാക്കാൻ മുമ്പേ ആലോചിച്ചിരുന്നു എന്ന് അറിയുന്നത് ചില പ്രേക്ഷകര്‍ക്കെങ്കിലും കൗതുകമുള്ളതായിരിക്കും. മോഹൻലാലിനെയും പൃഥ്വിരാജിനെയും നായകരാക്കി ആലോചിച്ച സിനിമയായ കസിൻസ് പല കാരണങ്ങളാല്‍ ഉപേക്ഷിക്കുകയായിരുന്നു.
ലാല്‍ ജോസ് ആണ് ചിത്രം സംവിധാനം ചെയ്യാനിരുന്നത്. 2009ല്‍ ആലോചിച്ച കസിൻസ് സിനിമയുടെ തിരക്കഥ ഡോ. ഇക്ബാല്‍ കുറ്റിപ്പുറമായിരുന്നു എഴുതാനിരുന്നത്. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ആ സിനിമ പിന്നീട് ഉപേക്ഷിച്ചു. അടുത്ത ബന്ധുക്കളായ രണ്ടുപേരുടെ കഥയായിരുന്നു ചിത്രത്തിന്റെ പ്രമേയം.
എന്നാല്‍ കസിനെന്ന പേര് മലയാള സിനിമയിലേക്ക് പിന്നീട് എത്തി. സംവിധായകൻ വൈശാഖാണ് ആ പേരില്‍ സിനിമ ഒരുക്കിയത്. ഒരു റൊമാന്റിക് കോമഡിയായി ഒരുക്കിയ ചിത്രം കസിൻസ് 2014ലാണ് പ്രദര്‍ശനത്തിന് എത്തിയത്. കുഞ്ചാക്കോ ബോബനും ഇന്ദ്രജിത്ത് സുകുമാരനുമൊപ്പം ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടും ജോജു ജോര്‍ജും വേദികയും നിഷ അഗര്‍വാളും പ്രദീപ് റാവത്തും കലാഭവൻ ഷാജോണും ബാലചന്ദ്രൻ ചുള്ളിക്കാടും കൈലാഷും പി ബാലചന്ദ്രനും ഷിജുവും സന്തോഷും മിയയും വിജയ്‍കുമാറും മറ്റ് പ്രധാന വേഷങ്ങളിലെത്തി. മോശമല്ലാത്ത വിജയം നേടിയ ചിത്രത്തിന്റെ തിരക്കഥ സേതുവായിരുന്നു.
മോഹൻലാലിനൊപ്പം പൃഥ്വിരാജ് ഒരു മുഴുനീള കഥാപാത്രമായി വേഷിമട്ടത് ബ്രോ ഡാഡിയിലായിരുന്നു. സംവിധാനവും പൃഥ്വിരാജ് നിര്‍വഹിച്ചു. മകനും അച്ഛനുമായിട്ട് പൃഥ്വിരാജും മോഹൻലാലുമെത്തിയ ചിത്രം വൻ ഹിറ്റായി മാറുകയും ചെയ്‍തു. മോഹൻലാലിനെ രസകരമായ മാനറിസങ്ങളായിരുന്നു ആ ചിത്രത്തിന്റെ ആകര്‍ഷണം.
Read More: ബോളിവുഡിനെ അമ്പരപ്പിക്കുന്ന വിക്കി കൗശല്‍, ഇതാ പുതിയ അപ്‍ഡേറ്റ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക