മാത്യു എന്ന കഥാപാത്രത്തെ ആണ് ജയിലറിൽ മോഹൻലാൽ അവതരിപ്പിച്ചത്.

രോ സിനിമാ മേഖലകളിലും അവരവരുടെ സൂപ്പർ സ്റ്റാറുകൾ ഉണ്ടായിരിക്കും. അവരുടെ സിനിമകൾക്കായി അക്ഷമരായി കാത്തിരിക്കുന്നവരാണ് ഓരോ ആരാധകനും. എന്നാൽ ഒരു സിനിമയിൽ തന്നെ രണ്ട് സൂപ്പർ താരങ്ങൾ ഒന്നിച്ചാലോ?. അതിഗംഭീരമാകും എന്നാകും മറുപടി. അത്തരത്തിലൊരു ചിത്രമാണ് ജയിലർ. മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രമായി രജനികാന്ത് നിറഞ്ഞാടിയപ്പോൾ, പത്ത് മിനിറ്റ് സ്ക്രീനിൽ വന്ന് പോയ മോഹൻലാലും മാസോട് മാസ്. 

മാത്യു എന്ന കഥാപാത്രത്തെ ആണ് ജയിലറിൽ മോഹൻലാൽ അവതരിപ്പിച്ചത്. മോഹൻലാൽ ​ഗസ്റ്റ് റോളിൽ എത്തി കസറിയ നിരവധി കഥാപാത്രങ്ങൾ ഉണ്ട്. അക്കൂട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്ന കഥാപാത്രമായിരിക്കുകയാണ് മാത്യു എന്നാണ് പ്രേക്ഷക പക്ഷം. മലയാളത്തിൽ ഇങ്ങനെ ഒരു മോഹൻലാൽ കഥാപാത്രത്തെ സമ്മാനിച്ചു കൂടെ എന്നാണ് പ്രേക്ഷകർ ഇപ്പോൾ ചോദിക്കുന്നത്. ഈ അവസരത്തിൽ ചിത്രത്തെ കുറിച്ച് മോഹൻലാലിനോട് പറഞ്ഞ കാര്യവും അതിന് ലഭിച്ച മറുപടിയും പങ്കുവച്ചിരിക്കുകയാണ് അഖിൽ മാരാർ. 

ഒരു മീമിന് ഒപ്പമാണ് അഖിൽ മാരാർ മോഹൻലാലിന് മെസേജ് അയച്ചത്. 'രജനികാന്ത് നായകനാകുന്ന ചിത്രത്തിൽ അദ്ദേഹം അല്ലാതെ വേറെ ആരും സ്കോർ ചെയ്തിട്ടില്ല. ബട്ട് ഫോർ എ ചേയ്ഞ്ച്. ഹിയർ ഈസ് ഔവർ ലാലേട്ടൻ', എന്നാണ് മീം. ഇതോടൊപ്പം അതി​ഗംഭീരം എന്നാണ് അഭിപ്രായങ്ങൾ എന്നും അഖിൽ മേസേജ് അയച്ചു. പിന്നാലെ മറുപടിയുമായി മോഹൻലാലും എത്തി. തൊഴുകൈകളുടെ സിമ്പലിനൊപ്പം ആയിരുന്നു നടന്റെ പ്രതികരണം. 

അഖിൽ മാരാരിന്റെ വാക്കുകൾ

ബിഗ് ബോസ് കപ്പിനേക്കാളും ഏറ്റവും വലിയ സന്തോഷം ലാലേട്ടനുമായി നേരിൽ സംസാരിക്കാനും ഇടപഴകാനും കഴിഞ്ഞു എന്നുള്ളതാണ്...ഇത്തവണ വിഷുവിന് കൈനീട്ടം തന്നതും ലാലേട്ടൻ..മറ്റുള്ളവരേക്കാൾ ഒരൽപം സൗഭാഗ്യം എനിക്ക് കൂടുതൽ ഉണ്ടായത് അദ്ദേഹത്തിന് പായസം വെച്ച് നൽകാനും ചായ ഇട്ടു നൽകാനും എനിക്ക് കഴിഞ്ഞു ..അതിലുപരി പായസം ഞാൻ ഉണ്ടാക്കിയത് ഞാൻ തന്നെയാണ് സ്‍പൂണിൽ അദ്ദേഹത്തിൻ്റെ വായിലേക്ക് പകർന്നതും..ഇത്രയേറെ സ്നേഹിച്ച ഒരു മനുഷ്യൻ..അത്ഭുതം എന്ന് വിശേഷിപ്പിക്കാവുന്ന അതുല്യ പ്രതിഭ...അദ്ദേഹം അതി ഗംഭീരമാക്കി എന്ന് കേൾക്കുന്ന ജയിലർ സിനിമയുടെ വിശേഷം ഞാൻ നേരിട്ട് പറയാനും അതിൻ്റെ മറുപടി ലഭിക്കാനും കഴിയുമ്പോൾ മനസ്സിൻ്റെ ആനന്ദം അനിർവചനീയമാണ് ..Love you ലാലേട്ടാ.

വാനോളം ആവേശത്തില്‍ 'ജയിലര്‍', ഹിമാലയത്തില്‍ ആത്മീയ യാത്രയുമായി രജനികാന്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..