Asianet News MalayalamAsianet News Malayalam

മോഹൻലാലിന്റെ മറ്റൊരു വമ്പൻ പ്രോജക്ട്; നാല് ഭാഷകളിലായി സിനിമ വരുന്നെന്ന് താരം

ഒരു വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രമായിരിക്കും 'വൃഷഭ'.

Mohanlal says big budget film Rishabha  coming soon
Author
First Published Aug 26, 2022, 10:06 PM IST

രു വമ്പൻ പ്രോജക്ട് വരുന്നുവെന്ന് പ്രഖ്യാപിച്ച് നടൻ മോഹൻലാൽ. 'വൃഷഭ' (Vrushabha) എന്നാണ് ചിത്രത്തിന്റെ പേര്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നതെന്നും ചിത്രം സംവിധാനം ചെയ്യുന്നത് നന്ദകുമാറാണെന്നും മോഹൻലാൽ പറഞ്ഞു. ​ഗൾഫ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. 

ഒരു വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രമായിരിക്കും 'വൃഷഭ'. എവിഎസ് സ്റ്റുഡിയോസിന്റെ ബാനറിൽ അഭിഷേക് വ്യാസിനൊപ്പം മറ്റ് ചിലരും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നതെന്നും മോഹൻലാൽ പറഞ്ഞു. ചിത്രം സൈൻ ചെയ്തുവെന്നും അതിന് വേണ്ടിയാണ് ദുബൈയിൽ വന്നതെന്നും മോഹൻലാൽ വ്യക്തമാക്കി. ആശീർവാദിന്റെ ഒരു കമ്പനി ദുബൈയിൽ ആരംഭിച്ചുവെന്നും താരം അറിയിച്ചു. 

അതേസമയം, റാം എന്ന ചിത്രമാണ് മോഹൻലാലിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. കൊവിഡ് കാലത്ത് മുടങ്ങിപ്പോയ ചിത്രമാണ് ഇത്. ദൃശ്യം 2, ട്വൽത്ത് മാൻ, എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലും ജീത്തു ജേസഫും ഒന്നിക്കുന്ന ചിത്രം കൂടിയാണ് റാം. തെന്നിന്ത്യൻ താരം തൃഷയാണ് ചിത്രത്തിൽ നായികയായി എത്തുക. ഇന്ദ്രജിത്ത് സുകുമാരൻ, സായ് കുമാർ, ദുർഗ കൃഷ്ണ എന്നിവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. ആന്റണി പെരുമ്പാവൂർ, രമേഷ് പി പിള്ള, സുധൻ പി പിള്ള എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. മോണ്‍സ്റ്റര്‍, എലോണ്‍, പേരിട്ടിട്ടില്ലാത്ത അനൂപ് സത്യന്‍റെയും വിവേകിന്‍റെയും ചിത്രങ്ങള്‍ എന്നിങ്ങനെ നിരവധി പ്രോജക്റ്റുകളാണ് മോഹന്‍ലാലിന്‍റേതായി പുറത്തുവരാനിരിക്കുന്നത്. 

'എമ്പുരാൻ' മലയാളത്തില്‍ മാത്രമായിരിക്കില്ല, മോഹൻലാല്‍- പൃഥ്വിരാജ് ചിത്രത്തിന്റെ പ്രഖ്യാപന വീഡിയോ

ലൂസിഫറിന്‍റെ രണ്ടാം ഭാഗം എമ്പുരാനും പ്രഖ്യാപിച്ചിട്ടുണ്ട്. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹൻലാല്‍ വീണ്ടും നായകനാകുന്ന ചിത്രം കൂടിയാണ്. 'എമ്പുരാനെ' സംബന്ധിച്ചിടത്തോളം ഇതുപോലെ ഒരുപാട് ഇൻഫോമല്‍ കൂടിക്കാഴ്‍ചകള്‍ ഉണ്ടായിട്ടുണ്ട്.  20018ല്‍ 'ഒടിയന്റെ' സെറ്റില്‍ വെച്ച് 'ലൂസിഫറി'ന്റെ ഒരു ഔദ്യോഗിക മീറ്റിംഗ് നടന്നിരുന്നു. ഇന്ന് മുതലാണ് 'ലൂസിഫര്‍' ഔദ്യോഗികമായി തുടങ്ങുന്നത് എന്ന് പറഞ്ഞ്. അത്തരത്തില്‍ 'എമ്പുരാന്റെ' ആദ്യത്തെ മീറ്റിംഗ് ആണ് ഇത്. എഴുത്ത് കഴിഞ്ഞു. ഷൂട്ടിംഗിന്റെ കാര്യങ്ങളിലേക്ക് നടക്കുന്നു. ആ പ്രൊസസിന്റെ ആദ്യത്തെ കൂടിക്കാഴ്‍ചയാണ്. നിങ്ങളുമായി ഇത് പങ്കുവയ്‍ക്കണമെന്ന് ആഗ്രഹിച്ചു. അവകാശവാദങ്ങളൊന്നുമില്ല. ഒരു കൊമേഴ്സ്യല്‍ എന്റര്‍ടെയ്‍നറാണ്.  മറ്റ് ലെയറുകളെല്ലാം സിനിമ കാണുമ്പോള്‍ ആസ്വദിക്കാനായാല്‍ സന്തോഷം. 'ലൂസിഫര്‍' എന്ന സിനിമയ്‍ക്ക് നിങ്ങള്‍ നല്‍കിയ വലിയ വിജയം കാരണം ഇത്തവണ കുറച്ചുകൂടി വലിയ രീതിയിലാണ് ഞങ്ങള്‍ കാണുന്നത്. എപ്പോള്‍ തിയറ്ററില്‍ എത്തും എന്നൊന്നും ഇപ്പോള്‍ പറയാൻ പറ്റുന്ന ഒരു സിനിമയല്ല. വരും ദിവസങ്ങളില്‍ സിനിമയുടെ വിശേഷങ്ങള്‍ അറിയിക്കുമെന്നും എമ്പുരാന്‍ പ്രഖ്യാപിച്ചു കൊണ്ട് പൃഥ്വിരാജ് പറഞ്ഞിരുന്നു.

Follow Us:
Download App:
  • android
  • ios