ജ്ഞാനപീഠജേതാവും വിഖ്യാത കന്നട എഴുത്തുകാരനും എഴുത്തുകാരനും ചലച്ചിത്രകാരനുമായ ഗിരീഷ് കര്‍ണാടിന് ആദരാഞ്ജലി അര്‍പ്പിച്ച് മോഹൻലാല്‍. സിനിമ മേഖലയ്‍ക്ക് വലിയ നഷ്‍ടമെന്നും താങ്കള്‍ എന്നും ഓര്‍മ്മിക്കപ്പെടുമെന്നുമാണ് മോഹൻലാല്‍ സാമൂഹ്യമാധ്യമത്തില്‍ എഴുതിയിരിക്കുന്നത്.

ഗിരീഷ് കര്‍ണാട് വംശവൃക്ഷ അടക്കം ഒട്ടേറെ സിനിമകൾ സംവിധാനം ചെയ്‍തിട്ടുണ്ട്. പത്മശ്രീയും പത്മഭൂഷനും 1998 ജ്ഞാനപീഠവും ഗിരീഷ് കര്‍ണാടിനെ തേടിയെത്തി. കന്നട സാംസ്‍കാരിക ലോകത്തെ ബഹുമുഖ പ്രതിഭ എന്ന നിലയിലാണ് ഗിരീഷ് കര്‍ണാട് അറിയപ്പെട്ടത്.  ദ് പ്രിന്‍സ്, നീലക്കുറിഞ്ഞി പൂത്തപ്പോള്‍ എന്നീ രണ്ടു മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.