ടി. എസ്. ലവ് ലാജൻ എന്ന മോഹൻലാല്‍‌ കഥാപാത്രത്തിന്റെ പൊലീസ് ലുക്ക് ശ്രദ്ധയാകര്‍ഷിച്ചിരുന്നു

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന L366 സിനിമയെ കുറിച്ചുള്ള ഓരോ വാർത്തകളും ആരാധകർക്ക് ആവേശമാണ്. അടുത്തിടെ പുറത്തിറങ്ങിയ ടി. എസ്. ലവ് ലാജൻ എന്ന മോഹൻലാല്‍‌ കഥാപാത്രത്തിന്റെ പൊലീസ് ലുക്ക് സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ സിനിമയുടെ ഷൂട്ടിംഗിനെക്കുറിച്ചുള്ള പുതിയ അപ്ഡേറ്റാണ് പുറത്തുവന്നിരിക്കുന്നത്. 55 ദിവസങ്ങൾ നീണ്ടുനിന്ന ആദ്യ ഷെഡ്യൂൾ വിജയകരമായി പൂർത്തിയായി എന്നും . നിലവിൽ ചിത്രീകരണത്തിന് ചെറിയ ഇടവേള നൽകിയിരിക്കുകയാണ് എന്ന വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

അടുത്ത ഷെഡ്യൂൾ മേയ് അഞ്ച് മുതൽ വീണ്ടും ആരംഭിക്കും എന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലേക്ക് കടക്കുന്നതിന് മുമ്പ് കൂടുതൽ പ്രധാനപ്പെട്ട രംഗങ്ങൾ അടുത്ത ഷെഡ്യൂളിൽ ചിത്രീകരിക്കാനാണ് പദ്ധതിയിടുന്നത്.ലാലേട്ടന്റെ പുതിയ കഥാപാത്രം വീണ്ടും പ്രേക്ഷക ഹൃദയം കീഴടക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് രതീഷ് രവി ആണ്, തുടരും ഉൾപ്പെടെ ലാലേട്ടന്റെ സൂപ്പർഹിറ്റ് സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം ജേക്‌സ് ബിജോയ്, സഹസംവിധാനം ബിനു പപ്പു, എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍, സൗണ്ട് ഡിസൈൻ വിഷ്‍ണു ഗോവിന്ദ്, ആർട്ട്‌ ഡയറക്ടർ ഗോകുല്‍ദാസ്, കോസ്റ്റ്യൂം മഷര്‍ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ സുധര്‍മന്‍, മേക്കപ്പ് റോണെക്‌സ് സേവിയര്‍. മാർക്കറ്റിംഗ് ഒബ്സ്ക്യൂറ ആണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക