അവതരണത്തിലും സവിശേഷതയുമായി എത്തുന്ന ചിത്രം മോക്കുമെന്‍ററി ശൈലിയിലാണ് ഒരുക്കിയിരിക്കുന്നത്

സയന്‍സ് ഫിക്ഷന്‍ കോമഡി എന്ന കൗതുകമുണര്‍ത്തുന്ന ഗണത്തില്‍ പെടുന്ന ഒരു സിനിമ വരുന്നു. 'സാജന്‍ ബേക്കറി'ക്കു ശേഷം അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗോകുൽ സുരേഷ്, അനാർക്കലി മരിക്കാർ, അജു വർഗീസ്, ഗണേഷ്‌കുമാർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'ഗഗനചാരി' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. മോഹന്‍ലാലാണ് ഫേസ്ബുക്കിലൂടെ പോസ്റ്റര്‍ അവതരിപ്പിച്ചിരിക്കുന്നത്. 

അവതരണത്തിലും സവിശേഷതയുമായി എത്തുന്ന ചിത്രം മോക്കുമെന്‍ററി ശൈലിയിലാണ് ഒരുക്കിയിരിക്കുന്നത്. അജിത്ത് വിനായക ഫിലിംസ് ആണ് നിർമ്മാണം. ശിവ സായി, അരുൺ ചന്ദു എന്നിവര്‍ ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം സുര്‍ജിത്ത് എസ് പൈ. സംഗീതം പ്രശാന്ത് പിള്ള. കലാസംവിധാനം എം ബാവ. എഡിറ്റിംഗ് അരവിന്ദ് മന്മഥൻ, സീജേ അച്ചു. കള എന്ന സിനിമയ്ക്ക് ചടുലമായ ആക്ഷൻ രംഗങ്ങൾ ഒരുക്കിയ ഫിനിക്സ് പ്രഭു ആണ് ആക്ഷൻ ഡയറക്ടര്‍. വിഎഫ്എക്സിന് പ്രാധാന്യമുള്ള ചിത്രത്തിന് ഗ്രാഫിക്സ് ഒരുക്കുന്നത് മെറാക്കി സ്റ്റുഡിയോസ് ആണ്. ഏറെ വെല്ലുവിളികൾ നിറഞ്ഞ ലോക്‌ഡൗൺ കാലഘട്ടത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ട് കൊച്ചിയിലാണ് ഈ പരീക്ഷണ ചലച്ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. പിആർഒ എ എസ് ദിനേശ്,‌ ആതിര ദിൽജിത്ത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona