മലയാളത്തിന്റെ എക്കാലത്തെയും പ്രിയതാരമാണ് മോഹൻലാല്‍. മോഹൻലാലിന്റെ വിശേഷങ്ങള്‍ അറിയാൻ എപ്പോഴും ആരാധകര്‍ താല്‍പര്യപ്പെടാറുണ്ട്. മോഹൻലാലിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ മോഹൻലാലിന്റെ ഒരു വര്‍ക്ക് ഔട്ട് വീഡിയോ ആണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. വീഡിയോ എപ്പോള്‍ എടുത്തതാണ് എന്ന് വ്യക്തമല്ല. പക്ഷേ മോഹൻലാല്‍ കഠിനമായി പരിശ്രമിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്."

മോഹൻലാല്‍ പുതിയ രൂപത്തിലുള്ളതായിട്ടാണ് വീഡിയോയിലും കാണുന്നത്. അറുപതാം ജന്മദിനത്തില്‍ ആയിരുന്നു മോഹൻലാല്‍ പുതിയ ലുക്കിലുള്ള ഫോട്ടോ പുറത്തുവിട്ടത്. മോഹൻലാലിന്റെ വര്‍ക്ക് ഔട്ട് വീഡിയോയ്‍ക്ക് ഒട്ടേറെ ആരാധകരാണ് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. അറുപതാം വയസിലും ഇങ്ങനെ വര്‍ക്ക് ഔട്ട് ചെയ്യാൻ തയ്യാറാകുന്നതിനെ ആരാധകര്‍ അഭിനന്ദിക്കുന്നു. മോഹൻലാല്‍ വര്‍ക്ക് ഔട്ടിന്റെ കാര്യത്തിലൊക്കെ മടി കാണിക്കുന്നയാളാണ് എന്നായിരുന്നു പ്രചരിച്ചിരുന്നത്. ഇപ്പോള്‍ കുറേതവണയായി മോഹൻലാലിന്റെ വര്‍ക്ക് ഔട്ടുകള്‍ പുറത്തുവിട്ടപ്പോഴാണ് ആരാധകര്‍ താരത്തിന്റെ ഫ്ലക്സിബിലിറ്റിയുടെ രഹസ്യവും മനസിലാക്കിയത്. ദൃശ്യം രണ്ടിലാണ് മോഹൻലാല്‍ ഉടൻ അഭിനയിക്കുക. ജീത്തു ജോസഫ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.