മോഹൻലാല്‍ നായകനാകുന്ന ലൂസിഫറിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് എന്നതില്‍ ആകാംക്ഷകള്‍ കൂടുകയും ചെയ്യുന്നു. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ചിത്രത്തിന്റെ സെൻസര്‍ കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. ഇംഗ്ലീഷ് സബ് ടൈറ്റില്‍ അടക്കമുള്ള സെൻസര്‍ കഴിഞ്ഞ ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കേറ്റ് ആണ് ലഭിച്ചിരിക്കുന്നത്. 173.5 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.

സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്‍ട്രീയ പ്രവര്‍ത്തകനായിട്ടാണ് മോഹൻലാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. മഞ്ജു വാര്യരാണ് നായിക. ടൊവിനോ, വിവേക് ഒബ്റോയ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. 28നാണ് ചിത്രം റിലീസ് ചെയ്യുക.