ആക്ഷൻ രംഗങ്ങളില്‍ എന്നും അതീവ മികവ് കാട്ടുന്ന താരമാണ് മോഹൻലാല്‍. പുലിമുരുകൻ എന്ന ചിത്രത്തിലടക്കം ആ മികവ് നമ്മള്‍ കണ്ടതാണ്. ഡ്യൂപ്പിനെ ഉപയോഗിക്കാതെ തന്നെയാണ് മോഹൻലാല്‍ പലപ്പോഴും ആക്ഷൻ രംഗങ്ങളില്‍ അഭിനയിക്കാറുള്ളതും. സിനിമയ്ക്കു പുറത്തെ വര്‍ക്കൌട്ടുകളുടെ വീഡിയോ മോഹൻലാല്‍ പങ്കുവയ്‍ക്കാറുമുണ്ട്. അത്തരമൊരു വീഡിയോ ആണ് വൈറലാകുന്നത്.

Scroll to load tweet…

റോപ് വര്‍ക്കൌട്ടിന്റെ വീഡിയോ മോഹൻലാല്‍ തന്നെയാണ് സാമൂഹ്യമാധ്യമത്തില്‍ പങ്കുവച്ചിരിക്കുന്നത്. മരക്കാര്‍ അറബിക്കടലിന്റെ സിഹം, ഇട്ടിമാണി എന്നീ ചിത്രങ്ങളാണ് മോഹൻലാലിന്റേതായി ഉടൻ പ്രദര്‍ശനത്തിന് എത്താനുള്ളത്.