കുഞ്ചാക്കോ ബോബൻ ടൊവിനോയോ മറികടന്നിരിക്കുകയാണ്.

ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി സിനിമ തിയറ്ററുകളില്‍ മികച്ച അഭിപ്രായം നേടുകയാണ്. കുഞ്ചാക്കോ ബോബനാണ് ചിത്രത്തില്‍ നായകനായി എത്തിയത്. വിദേശത്തും മികച്ച പ്രതികരണമാണ് ചിത്രത്തിന്. വിദേശത്ത് മാത്രം ചിത്രം എട്ട് കോടിയിലധികം നേടിയിട്ടുണ്ട്.

2025ല്‍ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ കളക്ഷനില്‍ വിദേശത്ത് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിക്ക് മുന്നില്‍ രണ്ടെണ്ണം മാത്രമാണ് ഉള്ളത്. ഒന്നാം സ്ഥാനത്ത് ഉള്ളത് രേഖാചിത്രമാണ്. രണ്ടാം സ്ഥാനത്ത് മമ്മൂട്ടി നായകനായി വന്ന ചിത്രം ഡൊമിനിക് ആന്റ് ദ ലേഡീസ് പേഴ്‍സുമാണ് ഉള്ളത്. ഈ രണ്ട് സിനിമകള്‍ മാത്രമാണ് ആഗോള കളക്ഷനിലും ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിക്ക് മുന്നിലുള്ളത്.

ഡൊമിനിക് ആന്റ് ദ ലേഡീസ് പേഴ്‍സ് വിദേശത്ത് നിന്ന് 8.65 കോടി മാത്രമാണ് നേടിയിരിക്കുന്നത്. എന്നാല്‍ രേഖാചിത്രം ആകട്ടെ 26 കോടി വിദേശത്ത് നിന്ന് നേടിയിട്ടുണ്ട്. നാലാം സ്ഥാനത്ത് ടൊവിനോയുടെ ഐഡന്റിറ്റിയാണുള്ളത. വിദേശത്ത് നിന്ന് ഐഡന്റിറ്റി 6.35 കോടി രൂപ മാത്രമാണ് നേടിയിരിക്കുന്നത്.

ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി ഇൻവെസ്റ്റിഗേഷൻ ത്രില്ലര്‍ ആയിട്ടാണ് പ്രദര്‍ശനത്തിനെത്തിയത്. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയില്‍ നായിക കഥാപാത്രമാകുന്നത് പ്രിയാമണി. നായാട്ട്, ഇരട്ട എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച നടനായ ജിത്തു അഷ്റഫാണ് സംവിധായകൻ. ‘ഇരട്ട‘ എന്ന ചിത്രത്തിന്റെ കോ ഡിറക്ടർ കൂടിയാണ് ജിത്തു അഷ്‌റഫ്‌. മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്‍ജിത്ത് നായർ എന്നിവ‍‍ര്‍ ചേർന്നാണ് സിനിമയുടെ നിർമ്മാണം. ‘പ്രണയ വിലാസ’ത്തിന് ശേഷം ഈ ടീം വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്. 'ജോസഫ്', 'നായാട്ട്' സിനിമകളുടെ തിരക്കഥാകൃത്ത് ഷാഹി കബീറാണ് സിനിമയുടെ രചന. ഗ്രീൻ റൂം പ്രൊഡക്ഷൻസിലൂടെ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിച്ചിരിക്കുന്നത്.

Read More: എമ്പുരാൻ കണ്ടു തീര്‍ന്നയുടൻ തിയറ്റര്‍ വിടരുത്, അതിനൊരു കാരണമുണ്ട്!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക