Asianet News MalayalamAsianet News Malayalam

സിനിമ സെറ്റുകളിലെ ആഭ്യന്തര പരാതി പരിഹാര സെല്ലിനായി മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു

'അമ്മ' സംഘടനയിൽ ആഭ്യന്തര പരാതി പരിഹാര സെൽ പുനസ്ഥാപിച്ചുവെന്ന് സംഘടനയെ പ്രതീനിധീകരിച്ച് യോഗത്തിൽ പങ്കെടുത്ത ദേവീ ചന്ദന അറിയിച്ചു. അമ്മയിലെ പഴയ ഐസിസിയ്ക്ക് മുന്നിലുണ്ടായിരുന്ന പരാതി പുതിയ ഐസിസി പരിഗണിക്കുമെന്ന് വനിത കമ്മീഷൻ അധ്യക്ഷ പി സതീദേവി അറിയിച്ചു.

monitoring committee formed for internal complaints committee for women in cinema film organisations
Author
Kochi, First Published Jun 27, 2022, 6:34 PM IST

കൊച്ചി: സിനിമ സെറ്റുകളിലെ ആഭ്യന്തര പരാതി പരിഹാര സെല്ലിനായി 27 അം​ഗങ്ങളെ ഉൾപ്പെടുത്തി മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു. കൊച്ചിയിൽ ഫിലിം ചേമ്പറിൻ്റെ അധ്യക്ഷതയിൽ വനിത കമ്മിഷൻ അധ്യക്ഷ ഉൾപ്പെടെ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. 'അമ്മ', ഡബ്ല്യുസിസി തുടങ്ങിയ ഒമ്പത് സംഘടനകളിൽ നിന്ന് മൂന്ന് പേരെ മോണിറ്ററിംഗ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു. ഒരു മാസത്തിനുള്ളിൽ ഐസിസി പ്രവർത്തനം തുടങ്ങും. ഓരോ സിനിമ സെറ്റിലും നാല് പേരടങ്ങുന്ന ആഭ്യന്തര പരാതി പരിഹാര സെല്ലുണ്ടാകും.

'അമ്മ' സംഘടനയിൽ ആഭ്യന്തര പരാതി പരിഹാര സെൽ പുനസ്ഥാപിച്ചുവെന്ന് സംഘടനയെ പ്രതീനിധീകരിച്ച് യോഗത്തിൽ പങ്കെടുത്ത ദേവീ ചന്ദന അറിയിച്ചു. അമ്മയിലെ പഴയ ഐസിസിയ്ക്ക് മുന്നിലുണ്ടായിരുന്ന പരാതി പുതിയ ഐസിസി പരിഗണിക്കുമെന്ന് വനിത കമ്മീഷൻ അധ്യക്ഷ പി സതീദേവി അറിയിച്ചു.

ഡബ്ല്യുസിസി നടത്തിയ നിയമപോരാട്ടത്തെ തുടർന്നാണ് കഴിഞ്ഞ മാർച്ചിൽ സിനിമാ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ ആഭ്യന്തര പരാതി പരിഹാര സെൽ വേണമെന്ന് ഹൈക്കോടതി വിധി വന്നത്. ഇതേ തുടർന്ന് വനിതാ കമ്മീഷൻ വിളിച്ചു ചേർത്ത യോഗത്തിൽ സെൽ രൂപീകരിക്കുമെന്ന് വിവിധ സംഘടനകൾ വ്യക്തമാക്കിയിരുന്നു. ഈ തീരുമാനം വന്നതിനു പിന്നാലെ 'അമ്മ' സംഘടനയും അവരുടെ പരാതി പരിഹാര സെൽ പിരിച്ച് വിട്ടിരുന്നു. 

നടിയെ ബാലാത്സംഗം ചെയ്ത കേസിൽ വിജയ് ബാബുവിനെ എത്തിച്ച് തെളിവെടുപ്പ് ; ജൂലൈ മൂന്ന് വരെ ചോദ്യം ചെയ്യലിന് ഹാജരാകണം

കൊച്ചി: യുവ നടിയെ ബലാത്സംഗം ചെയ്ത കേസിൽ (actress rape case) അറസ്റ്റിലായ നടൻ വിജയ് ബാബുവിനെ( vijay babu) ഫ്ലാറ്റിലെത്തിച്ച് തെളിവെടുത്തു(evidence collecting).പനമ്പള്ളി നഗറിലെ ഡി ഹോ൦സ് സ്യൂട്ടിലെത്തിച്ചായിരുന്നു തെളിവെടുപ്പ്. അതിജീവിതയുടെ പരാതിയിൽ ഈ ഫ്ലാറ്റിൽ വച്ചാണ് ലൈംഗികമായും ശാരിരകമായും പീഡിപ്പിച്ചതെന്ന് പറഞ്ഞിട്ടുള്ളത്. അതിജീവിതയുടെ പരാതിയിൽ ചില ഹോട്ടലുകളിൽ വച്ചും പീഡനം നടന്നുവെന്ന് പറഞ്ഞിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇവിടേയും എത്തിച്ച് തെളിവെടുക്കും. തെളിവെടുപ്പിന് കൊണ്ടും പോകും മുമ്പ് വിജയ് ബാബുവിനെ ജനറൽ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയിരുന്നു.

യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ നിര്‍മാതാവും നടനുമായ വിജയ് ബാബുവിന്റെ അറസ്റ്റ് രാവിലെ രേഖപ്പെടുത്തിയിരുന്നു. എറണാകുളം സൗത്ത് പൊലീസാണ് നടനെ അറസ്റ്റ് ചെയ്തത്. മുൻകൂർ ജാമ്യം  അനുവദിച്ചപ്പോൾ ഇന്ന് മുതൽ ജൂലൈ 3 വരെ നടനെ ചോദ്യം ചെയ്യാൻ കോടതി അന്വേഷണ സംഘത്തിന് അനുമതി നൽകിയിരുന്നു. ഇതനുസരിച്ച് ചോദ്യം ചെയ്യലിന് എത്തിയപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.. 28,29,30 ദിവസങ്ങളിലും അടുത്ത മാസം 1,2,3 ദിവസങ്ങളിലും വിജയ് ബാബുവിനെ ചോദ്യം ചെയ്യുന്നത് തുടരും. രാവിലെ 9 മുതൽ വൈകിട്ട് 6 മണി വരെയാണ് ചോദ്യം ചെയ്യാൻ അനുമതി നൽകിയിട്ടുള്ളത്. 

ഒരുമാസത്തിലധികം നീണ്ട നിന്ന ഒളിച്ച് കളിക്കും, നാടകങ്ങൾക്കും ഒടുവിൽ വിജയ് ബാബുവിന് കഴിഞ്ഞ ദിവസമാണ് കർശന ഉപാധികളോടെ ജാമ്യം ലഭിച്ചത്. ജൂണ്‍ 27 മുതൽ ജൂലൈ മൂന്ന് വരെ രാവിലെ ഒൻപത് മുതൽ ആറ് വരെ കസ്റ്റഡിയിൽ വയ്ക്കാൻ പൊലീസിന് അനുമതിയുണ്ട്. അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണം. വിദേശത്തേക്ക് കടന്ന ജാമ്യത്തിന് ശ്രമിച്ചതിൽ തെറ്റില്ലെന്ന് പറഞ്ഞ കോടതി പുതിയ പാസ്പോർട്ട് ലഭിച്ചെങ്കിൽ അത് പൊലീസിന് കൈമാറാനും നിർ‍ദ്ദേശിച്ചിട്ടുണ്ട്. ശാരീരിക ബന്ധം ഉഭയകക്ഷി സമ്മതത്തോടെ ആയിരുന്നെന്നായിരുന്നു വിജയ് ബാബുവിന്റെ നിലപാട്. എന്നാൽ ഇതുൾപ്പെടെയുള്ള കാര്യങ്ങൾ ജാമ്യഘട്ടത്തിൽ അല്ല വിചാരണ സമയത്ത് പരിശോധിക്കേണ്ടതാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. 

Follow Us:
Download App:
  • android
  • ios