നൂറിലധികം പുതുമുഖങ്ങളുമായി എത്തിയ ചിത്രം സംവിധാനം ചെയ്തത് പ്രശസ്ത പരസ്യ സംവിധായകനായ വിനോദ് എ കെ ആണ്.

ലിജോ ജോസ് പെല്ലിശ്ശേരിയും ലിസ്റ്റിൻ സ്റ്റീഫനും കൈകോർത്ത മൂൺവാക്ക് എന്ന ചിത്രത്തിന്റെ പ്രീമിയർ പ്രഖ്യാപിച്ചു. സെപ്റ്റംബർ 28 ഞായറാഴ്ച ചിത്രം ടിവിയിൽ കാണാനാകും. 4.30ന് ആണ് സംപ്രേക്ഷണം. ഏഷ്യാനെറ്റിനാണ് പ്രീമിയർ അവകാശം വിറ്റു പോയിരിക്കുന്നത്. നൂറിലധികം പുതുമുഖങ്ങളുമായി എത്തിയ ചിത്രം സംവിധാനം ചെയ്തത് പ്രശസ്ത പരസ്യ സംവിധായകനായ വിനോദ് എ കെ ആണ്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് മൂൺവാക്ക് അവതരിപ്പിക്കുന്നത്.

മാജിക് ഫ്രെയിംസ്, ആമേൻ മൂവി മോണാസ്ട്രി, ഫയർ വുഡ് ഷോസ് എന്നീ ബാനറുകളിൽ ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ച് ലിസ്റ്റിൻ സ്റ്റീഫനും ജസ്നി അഹമ്മദും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. മെയ് മാസം റിലീസിന് എത്തിയ ചിത്രം ഒരുകൂട്ടം ഡാൻസ് പ്രേമികളുടെ കഥയാണ് പറഞ്ഞത്. പുതുമുഖങ്ങളെ വെച്ച് മാജിക് ഫ്രെയിംസ് ആദ്യമായി ഒരുക്കുന്ന ഒരു ചിത്രം കൂടിയാണിത്.

1980-90 കാലഘട്ടങ്ങളിൽ ലോകമെമ്പാടും യുവാക്കളെ ഹരം കൊള്ളിച്ച ബ്രേക്ക് ഡാൻസ് തരംഗമാണ് ചിത്രത്തിന്റെ പശ്ചാത്തലം. നിരവധി പരസ്യ ചിത്രങ്ങളിലുടെ ശ്രദ്ധേയനായ വിനോദ് എ കെയുടെ ആദ്യ സിനിമ കൂടിയാണ് മൂൺ വാക്ക്. കൗമാരത്തിൻ്റെ മുഖമുദ്രയായ പാട്ടും ഡാൻസും പ്രണയവും ഹരമാക്കിയ ഒരു പറ്റം പ്രീഡിഗ്രിക്കാരുടെ കഥ പറയുന്ന ചിത്രത്തിൽ അവർ നേരിട്ട ചെറുതും വലുതുമായ അനേകം പ്രതിബന്ധങ്ങൾ. യൗവ്വനത്തിൻ്റെ ചോരതിളപ്പിൽ എല്ലാത്തിനെയും നിഷ്പ്രഭമാക്കി അവർ മുന്നേറി. അന്നത്തെ ജീവിത, സാമൂഹിക പരിസരങ്ങളുടെ മനോഹരമായ അടയാളപ്പെടുത്തൽ കൂടിയാണ് ഈ ചിത്രം. ശ്രീജിത്ത് മാസ്റ്ററാണ് ചിത്രത്തിന്റെ കൊറിയോഗ്രാഫർ. നവാഗതർക്കൊപ്പം ശ്രീകാന്ത് മുരളി, വീണ നായർ, സഞ്ജന ദോസ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത് വിനോദ് എ കെ, മാത്യു വർഗീസ്, സുനിൽ ഗോപാലകൃഷ്ണൻ എന്നിവർ ചേർന്നാണ്.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്