ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച പോലെ അള്ളാഹുവിനെ കളിയാക്കാൻ സംവിധായകന് ധൈര്യമുണ്ടോ എന്ന് നടി ചോദിച്ചു. അതിനിടെ മുംബൈ പൊലീസിന് നൽകിയ പരാതിയിൽ കേസ് എടുക്കാത്തിൽ പ്രതിഷേധവുമായി ബിജെപി എംഎൽഎ റാം കദ്ദം രംഗത്തെത്തി.
ദില്ലി: താണ്ഡവ് വെബ് സീരീസിനെതിരെ ഉത്തർപ്രദേശിൽ ഒരു കേസ് കൂടി. സിനിമയുടെ അണിയറപ്രവർത്തതകരെ ചോദ്യം ചെയ്യാൻ യുപി പൊലീസ് മുംബൈയിൽ എത്തി. സമൂഹമാധ്യമങ്ങളിൽ ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കെതിരെ വ്യാപക ആക്രമണമാണ് നടക്കുന്നത്. ക്ഷമാപണത്തിലും തീരാതെ താണ്ഡവ് വിവാദം. വെബ് സീരിസിനെതിരെ ഉയർന്ന ആക്ഷേപം ബിജെപി രാഷ്ട്രീയ വിഷയമാക്കിയതോടെ വിവാദം കൂടുതൽ കത്തുകയാണ്.
ലക്നൗവിന് പിന്നാലെ ഗ്രേറ്റർ നോയിഡ പൊലീസും മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ കേസ് എടുത്തു. ഉത്തർപ്രദേശിൽ അണിയറപ്രവർത്തകർക്കെതിരെയുള്ള രണ്ടാമത്തെ കേസാണിത്. ക്ഷമാപണം കൊണ്ട് കേസ് അവസാനിപ്പക്കില്ലെന്ന നിലപാടിലാണ് യുപി പൊലീസ്. നിർമ്മാതാക്കളെയും സംവിധായകനെയും ചോദ്യം ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി. ഇതിനിടെ സംവിധായകൻ ആലി ആബാസ് സഫറിനെ കടന്നാക്രമിച്ച് നടി കങ്കണ റണാവത്ത് രംഗത്തെത്തി.
ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച പോലെ അള്ളാഹുവിനെ കളിയാക്കാൻ സംവിധായകന് ധൈര്യമുണ്ടോ എന്ന് നടി ചോദിച്ചു. അതിനിടെ മുംബൈ പൊലീസിന് നൽകിയ പരാതിയിൽ കേസ് എടുക്കാത്തിൽ പ്രതിഷേധവുമായി ബിജെപി എംഎൽഎ റാം കദ്ദം രംഗത്തെത്തി. ശിവസേനസർക്കാർ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കാൻ കൂട്ടു നിൽക്കുകയാണെന്ന് കദ്ദം ആരോപിച്ചു. ചിത്രം നിരോധിക്കണമെന്നാശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതി അഭിഭാഷകനാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബഡേക്ക് കത്തയച്ചത്.
വിഷയത്തിൽ സമൂഹമാധ്യമങ്ങളിൽ സംവിധായകനും അണിയറപ്രവർത്തകർക്കും എതിരെ വലിയ കടന്നാക്രമമാണ് നടക്കുന്നത്. bantandav എന്ന ഹാഷ്ടാഗിലാണ് പ്രചാരണം.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Jan 20, 2021, 12:01 AM IST
Post your Comments