മുഖ്യമന്ത്രിയായിട്ടും വിജയ്‍ക്ക് വൻ മുന്നേറ്റം നടത്താൻ സാധിച്ചില്ല എന്നതാണ് ശ്രദ്ധേയം.
ജനപ്രീതിയില്‍ മുന്നിലുള്ള ഇന്ത്യൻ സിനിമാ താരങ്ങളുടെ പട്ടിക ഓര്‍മാക്സ് മീഡിയ പുറത്തുവിട്ടു. മെയ് മാസത്തെ പട്ടികയാണ് പുറത്തുവിട്ടത്. മലയാളികളുടെയും പ്രിയ താരമായ പ്രഭാസ് ആണ് മെയ് മാസത്തിലും ഒന്നാം സ്ഥാനത്ത്. എന്നാല്‍ മലയാളികളുടെ മറ്റൊരു പ്രിയപ്പെട്ട താരവും തമിഴ്‍നാട് മുഖ്യമന്ത്രിയുമായ വിജയ് ഒരു സ്ഥാനം മെച്ചപ്പെടുത്തിയെങ്കിലും മൂന്നാം സ്ഥാനം കൊണ്ട് തൃപ്‍തിപ്പെടേണ്ടി വന്നു (ഏപ്രിലില്‍ നാലാം സ്ഥാനത്തായിരുന്നു വിജയ്. കുറച്ച് മാസങ്ങള്‍ മുമ്പ് രണ്ടാം സ്ഥാനത്തായിരുന്നു വിജയ്).
മെയ് മാസത്തെ ഇന്ത്യൻ നായക താരങ്ങളുടെ ജനപ്രീതി അടിസ്ഥാനമാക്കിയുള്ള പട്ടികയാണ് പുറത്തുവിട്ടത്. ഷാരൂഖ് മെയ്‍യില്‍ രണ്ടാം സ്ഥാനത്താണെന്നാണ് താരങ്ങളുടെ പട്ടിക വ്യക്തമാക്കുന്നത്. പ്രഭാസിന് നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാനാകുന്നുണ്ടെന്നതുമാണ് താരങ്ങളില്‍ ഒന്നാമതെത്താൻ സഹായകരമായത്. സ്‍പിരിറ്റ് അടക്കം നിരവധി ചിത്രങ്ങള്‍ പ്രഭാസിന്റേതായി റിലീസാകാനുണ്ട്.
നാലാം സ്ഥാനത്ത് അല്ലു അര്‍ജുനാണ്. നാലാം സ്ഥാനത്തുള്ള അല്ലുവിന് തൊട്ടുപിന്നില്‍ മഹേഷ് ബാബുവാണ്.
ആറാം സ്ഥാനത്ത് രണ്‍വീര്‍ സിംഗാണ്. ധുരന്ദറിന്റെ വമ്പൻ വിജയമാണ് രണ്‍വീര്‍ സിംഗിന് താരങ്ങളില്‍ മുമ്പന്തിയില്‍ എത്താൻ സഹായകരമായത്. ഏഴാം സ്ഥാനത്ത് രാം ചരണും താരങ്ങളില്‍ തൊട്ടുപിന്നില്‍ സല്‍മാൻ ഖാനുമാണ്. ഒമ്പതാമത് അക്ഷയ് കുമാറും ഇന്ത്യൻ താരങ്ങളില്‍ ഇടംനേടിയപ്പോള്‍ മെയ് മാസത്തില്‍ ജനപ്രീതിയില്‍ പത്താമൻ ജൂനിയര്‍ എൻടിആറുമാണ്. ഇന്ത്യയിലൊട്ടാകെ നിലവില്‍ തെന്നിന്ത്യയില്‍ നിന്നുള്ള താരങ്ങളുടെ കുതിപ്പാണ് എന്നാണ് പട്ടിക വ്യക്തമാക്കുന്നത്. തെിന്നിന്ത്യ മുന്നേറുന്നത് പാൻ ഇന്ത്യൻ ചിത്രങ്ങളുടെ സ്വീകാര്യത കൊണ്ടാണെന്നാണ് വിലയിരുത്തലുകള്‍ സൂചിപ്പിക്കുന്നത്. തെന്നിന്ത്യക്ക് അങ്ങനെ ജനപ്രീതി കൈവരുന്നു. അതാത് ഭാഷകളില്‍ മാത്രമല്ല തെന്നിന്ത്യൻ ചിത്രങ്ങള്‍ മറുഭാഷകളിലും മികച്ച വിജയം കൊയ്യുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിലും തെന്നിന്ത്യൻ സിനിമയ്‍ക്ക് കളക്ഷനില്‍ കുതിപ്പുണ്ടാക്കാൻ സാധിക്കുന്നുണ്ട്.
