Asianet News MalayalamAsianet News Malayalam

ജനപ്രീതിയില്‍ രണ്ടാമത് തെന്നിന്ത്യൻ നടി, ആരൊക്കെ പിന്നിലായി?, മാറിമറിഞ്ഞ് നായികമാരുടെ റാങ്കിംഗ്, ഇതാ പട്ടിക

ഇന്ത്യൻ നായികമാരില്‍ റാങ്കിംഗില്‍ മുന്നിലുള്ള താരങ്ങളുടെ പട്ടിക പുറത്ത്.

Most popular Indian female film actors hrk
Author
First Published Aug 22, 2024, 10:10 PM IST | Last Updated Aug 22, 2024, 10:10 PM IST

ജനപ്രീതിയില്‍ മുന്നിലുള്ള ഇന്ത്യൻ നായികാ താരത്തിന്റെ പട്ടിക പുറത്തുവിട്ടു, ജൂലൈ മാസത്തെ കൂടുതല്‍ ജനപ്രീതിയുള്ള താരങ്ങളുടെ പട്ടികയാണ് ഓര്‍മാക്സ് മീഡിയ പുറത്തുവിട്ടത്. ആലിയ ഭട്ടാണ് ഒന്നാം സ്ഥാനത്ത് താരങ്ങളുടെ പട്ടികയില്‍ ജൂലൈ മാസത്തിലും ഉള്ളത്. ജൂണ്‍ മാസത്തെ പട്ടികയിലും ഇന്ത്യൻ താരങ്ങളില്‍ ഒന്നാമത് ആലിയ ഭട്ട് ആയിരുന്നു.

ജനപ്രീതിയില്‍ രണ്ടാമത് തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരം സാമന്തയാണ് എന്നത് പ്രധാനപ്പെട്ട വസ്‍തുതയാണ്. തെന്നിന്ത്യയില്‍ നിന്നുള്ള നടിയായിട്ടും രാജ്യമൊട്ടാകെ താരത്തിന് ജനപ്രീതി ആര്‍ജ്ജിക്കാൻ കഴിയുന്നുണ്ടെന്നത് നിസ്സാരമല്ല. മെയ് മാസത്തിലും സാമന്തയായിരുന്നു ഇന്ത്യൻ താരങ്ങളില്‍ രണ്ടാമത് ഉണ്ടായിരുന്നതെന്നതും ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. ബോളിവുഡിലെ മുൻനിര നായികമാരെയും അമ്പരപ്പിച്ചാണ് താരം രണ്ടാം സ്ഥാനം നിലനിര്‍ത്തുന്നതെന്നതാണ് പ്രധാനം.

മൂന്നാം സ്ഥാനത്ത് ദീപിക പദുക്കോണാണ് താരങ്ങളില്‍ ജൂലൈ മാസത്തെ പട്ടികയിലും എത്തിയിരിക്കുന്നത്. അടുത്തിടെ കല്‍ക്കി 2898 എഡി സിനിമയുടെ വിജയത്തിന്റെ തിളക്കത്തിലാണ് ദീപിക പദുക്കോണ്‍ താരങ്ങളില്‍ മൂന്നാമത് എത്തിയത്. ജൂണിലും മൂന്നാമതുണ്ടായിരുന്ന ഹിറ്റ് നായികാ താരമായിരുന്നു ദീപിക പദുക്കോണ്‍. വാര്‍ത്തകളിലും നിറഞ്ഞുനില്‍ക്കാൻ ദീപിക പദുക്കോണിനാകുന്നുണ്ടെന്നതാണ് താരങ്ങളില്‍ എന്നും മുന്നില്‍ എത്താൻ സഹായകരമാകുന്നത്.

നാലാം സ്ഥാനത്ത് കാജല്‍ അഗര്‍വാളാണ് താരങ്ങളുടെ പുതിയ പട്ടികയില്‍ ഉള്ളതെന്നാണ് റിപ്പോര്‍ട്ട്. നാലാമതുണ്ടായിരുന്ന രശ്‍മിക മന്ദാന പത്താമതായത് താരങ്ങളുടെ പട്ടികയില്‍ നിര്‍ണായകമാണ്.  പട്ടികയില്‍ നിരവധി മാറ്റങ്ങളാണ്. കത്രീന കൈഫിന് ആറാം സ്ഥാനത്തേയ്‍ക്ക് താരങ്ങളുടെ പട്ടികയില്‍ എത്താനായെന്നതും പ്രധാന മാറ്റമാണ്. തൊട്ടു മുന്നില്‍ മലയാളിയായ നയൻതാരയാണ്. ഏഴാം സ്ഥാനത്തേയ്‍ക്ക് തെന്നിന്ത്യയിലെ ഹിറ്റ് നടി തൃഷയ്‍ക്ക് മുന്നേറാനായി എന്നതും പ്രസക്തമായതാണ്. തൊട്ടുപിന്നില്‍ കെയ്‍റ അദ്വാനിയും ഇന്ത്യൻ താരങ്ങളില്‍ ഒമ്പതാമത് കൃതി സനോണുമാണെന്നാണ് റിപ്പോര്‍ട്ട്.

Read More: 'തങ്കലാനില്‍ അങ്ങനെ ചെയ്‍തത് എന്തുകൊണ്ട്?', സംവിധായകന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios