ബോളിവുഡിനെ വിറപ്പിച്ച് തെന്നിന്ത്യൻ നടി താരങ്ങളില്‍ ഒന്നാമത്.
ബോളിവുഡിനെ വിറപ്പിച്ച് സാമന്ത ഇന്ത്യൻ താരങ്ങളില്‍ ഒന്നാം സ്ഥാനത്ത്. ഡിസംബറിലും സാമന്ത ഒന്നാമത് എത്തുകയായിരുന്നു. നവംബറിലും സാമന്ത തന്നെയായിരുന്നു ഒന്നാമത്. ഓര്‍മാക്സ് മീഡിയയാണ് ഡിസംബറില്‍ ഇന്ത്യൻ താരങ്ങളില്‍ മുൻനിരയില്‍ ഉള്ളവരുടെ പട്ടിക പുറത്തുവിട്ടത്.
സാമന്ത ഒന്നാമത് തുടരുന്നത് അത്ഭുതമായിട്ടുണ്ട്. സാമന്തയ്‍ക്ക് അങ്ങനെ തുടര്‍ച്ചയായി ഹിറ്റ് സിനിമകള്‍ ഉണ്ടാകുന്നില്ല. എന്നാല്‍ നിലപാടുകള്‍ ഉറക്കെ പറയാൻ താരം ശ്രമിക്കാറുണ്ട് എന്നതും ചര്‍ച്ചയാകുന്ന കാര്യമാണ്. അതുകൊണ്ട് സാമന്തയ്‍ക്ക് പലപ്പോഴും സിനിമയ്‍ക്കപ്പുറത്തെ വാര്‍ത്തകളിലും നിറഞ്ഞുനില്‍ക്കാനാകാറുണ്ട്. അതുകൊണ്ട് ശ്രദ്ധയാകര്‍ഷിക്കാനും താരത്തിന് സാധിക്കുന്നു, ജനപ്രീതിയില്‍ മുന്നില്‍ എത്താൻ തെന്നിന്ത്യൻ താരത്തിന് അത് സഹായകമാകാറുമുണ്ട് എന്നതും വ്യക്തമാണ്. ആലിയ ഭട്ടാണ് ഇന്ത്യയിലെ നായിക താരങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ളത്.
മൂന്നും നാലും സ്ഥാനങ്ങളില്‍ നായികാ താരങ്ങളില്‍ അട്ടിമറിയുണ്ടായിരിക്കുകയാണെന്നതാണ് പുതിയ പട്ടികയുടെ പ്രത്യേകത. നവംബറില്‍ നയൻതാരയും സായ് പല്ലവിയുമായിരുന്നു താരങ്ങളില്‍ മൂന്നാമാതും നാലാമതുമുണ്ടായിരുന്നത്. എന്നാല്‍ ദീപീക പദുക്കോണ്‍ ഇന്ത്യൻ താരങ്ങളില്‍ മൂന്നാമതെത്തിയിരിക്കുകയാണ് എന്നത് പ്രധാന മാറ്റമാണ്. നാലാം സ്ഥാനത്ത് രശ്‍മിക മന്ദാനയാണെന്നതും താരങ്ങളുടെ പുതിയ പട്ടികയിലെ നിര്‍ണായക മാറ്റമാണ്.
തൊട്ടു പിന്നിലായാണ് സായ് പല്ലവിയുള്ളത്. ആറാം സ്ഥാനത്ത് തൃഷയാണ് ഇടംനേടിയിരിക്കുന്നതെന്നാണ് താരങ്ങളുടെ ഡിസംബറിലെ പട്ടികയില്‍ നിന്ന് വ്യക്തമാകുന്നത്. നാല് സ്ഥാനങ്ങള്‍ നഷ്‍ടമായി നയൻതാര താരങ്ങളില്‍ ഏഴാമതാണ് നിലവില്‍ ഉള്ളതെന്നാണ് റിപ്പോര്‍ട്ട്. പിന്നാലെ കാജല്‍ അഗള്‍വാളും ആണുള്ളത്. തെന്നിന്ത്യയില്‍ നിന്നുള്ള സിനിമ ഇന്ത്യയൊട്ടാകെയുള്ള തിയറ്ററുകളില്‍ ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. അതിനാലാണ് തെന്നിന്ത്യൻ താരങ്ങള്‍ മുന്നിലെത്തുന്നത് എന്നത് പട്ടികയില്‍ നിന്ന് വ്യക്തമാകുന്നു. ഒമ്പതാം സ്ഥാനത്ത് ശ്രീലീലയെത്തിയപ്പോള്‍ പത്താമതുള്ളത് ബോളിവുഡില്‍ നിന്നുള്ള നടിയായ ശ്രദ്ധ കപൂറാണ്.
Read More: ആ രണ്ട് മിനിറ്റിലെ അത്ഭുതം എന്താകും ? എമ്പുരാന്റെ വമ്പൻ സൂചനകളുമായി പൃഥ്വിരാജ്
