Asianet News MalayalamAsianet News Malayalam

തുടര്‍പരാജയങ്ങള്‍, പക്ഷേ തെലുങ്കില്‍ ഒന്നാമന്‍ ആ താരം! അല്ലു മൂന്നാമത്; ഏറ്റവും ജനപ്രീതിയുള്ള 10 നായകന്മാര്‍

ഒക്ടോബര്‍ മാസത്തെ വിലയിരുത്തല്‍ അനുസരിച്ചാണ് പട്ടിക

most popular telugu film stars october 2023 prabhas jr ntr allu arjun ram charan mahesh babu pawan kalyan nani nsn
Author
First Published Nov 15, 2023, 12:53 PM IST

തെലുങ്ക് സിനിമയ്ക്ക് ഇന്ത്യ മുഴുവന്‍ പ്രേക്ഷകരെ കൊണ്ടുവന്നത് രാജമൌലി എന്ന സംവിധായകനും ബാഹുബലി എന്ന സിനിമയുമാണ്. ബാഹുബലിക്ക് മുന്‍പും തെലുങ്ക് സിനിമയ്ക്ക് ആഗോള റിലീസും മികച്ച കളക്ഷനും ഉണ്ടായിരുന്നു. എന്നാല്‍ തെലുങ്ക് ഭാഷ സംസാരിക്കുന്നവര്‍ മാത്രമായിരുന്നു സിനിമകളുടെ ടാര്‍ഗറ്റ് ഓഡിയന്‍സ്. എന്നാല്‍ ഇന്ന് അത് മാറിയിരിക്കുന്നു. ബാഹുബലി തെളിച്ച പാന്‍ ഇന്ത്യന്‍ വഴിയേ ആര്‍ആര്‍ആറും പുഷ്പയുമൊക്കെ വെന്നിക്കൊടി പാറിച്ചിരിക്കുന്നു. സിനിമകളുടെ റീച്ചിലെ വന്‍ വ്യത്യാസം അവിടുത്തെ താരങ്ങളുടെ മൂല്യത്തിലും വലിയ രീതിയിലുള്ള വര്‍ധനവ് ഉണ്ടാക്കിയിട്ടുണ്ട്. ചുവടെയുള്ളത് തെലുങ്ക് സിനിമയില്‍ ഏറ്റവും ജനപ്രീതിയുള്ള 10 നായക താരങ്ങളുടെ ലിസ്റ്റ് ആണ്.

പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയയുടെ പട്ടികയാണ് ഇത്. ഒക്ടോബര്‍ മാസത്തെ വിലയിരുത്തല്‍ അനുസരിച്ചാണ് പട്ടിക. ബാഹുബലി താരം പ്രഭാസ് തന്നെയാണ് ലിസ്റ്റില്‍ ഒന്നാമത്. ബാഹുബലിക്ക് ശേഷം കാര്യമായ വിജയങ്ങളൊന്നുമില്ലാത്ത പ്രഭാസ് ഇപ്പോഴും ഒന്നാം സ്ഥാനത്ത് തുടരുന്നു എന്നത് അത്ഭുതമാണ്. ബാഹുബലി എന്ന ചിത്രം സൃഷ്ടിച്ച സ്വീകാര്യത തന്നെയാണ് ഇതിന് പിന്നില്‍. ആര്‍ആര്‍ആറിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ജൂനിയര്‍ എന്‍ടിആര്‍ ആണ് രണ്ടാം സ്ഥാനത്ത്. പുഷ്പയിലൂടെ പാന്‍ ഇന്ത്യന്‍ വിജയം നേടിയ അല്ലു അര്‍ജുന്‍ ആണ് മൂന്നാമത്. 

തെലുങ്ക് സിനിമയിലെ ജനപ്രിയ നായകന്മാര്‍

1. പ്രഭാസ്

2. ജൂനിയര്‍ എന്‍ടിആര്‍

3. അല്ലു അര്‍ജുന്‍

4. രാം ചരണ്‍

5. മഹേഷ് ബാബു

6. പവന്‍ കല്യാൺ

7. നാനി

8. വിജയ് ദേവരകൊണ്ട

9. ചിരഞ്ജീവി

10. രവി തേജ

അതേസമയം പ്രഭാസിന്‍റെ അടുത്ത ചിത്രം കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ ഒരുക്കുന്ന സലാര്‍ ആണ്. ഏറ്റവും കാത്തിരിക്കുന്ന വിജയം ഈ ചിത്രം അദ്ദേഹത്തിന് സമ്മാനിക്കുമെന്നാണ് കരുതപ്പെടുന്നത്. 

ALSO READ : ആറാമത്തെ ആ നിഴല്‍! 'ഗരുഡന്' ശേഷം വീണ്ടും ഞെട്ടിക്കുമോ മിഥുന്‍ മാനുവല്‍ തോമസ്? ഇന്നറിയാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios