തന്റെ പുതിയ സിനിമയുടെ പ്രചാരണത്തിനിടെ നടി കങ്കണ റണൗത്ത് നഴ്സിംഗ് ജോലിയെ ഏറ്റവും ലൈംഗികവൽക്കരിക്കപ്പെട്ട ഒന്നായി വിശേഷിപ്പിച്ചു. Most sexualised profession: Kangana Ranaut on nurses' lack of respect, says British-era uniform gives them foreign look 

നഴ്‌സിങ്ങ് ഏറ്റവും ലൈംഗികവത്കരിക്കപ്പെട്ട ജോലിയാണെന്ന് നടി കങ്കണ റണൗത്ത്. തന്റെ പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടുള്ള പരിപാടിയിലായിരുന്നു കങ്കണയുടെ പ്രതികരണം. മുംബൈ ഭീകരാക്രമണത്തിൽ ആക്രമണം നേരിട്ട കാമ ആശുപത്രിയിലെ നഴ്സ് ആയാണ് കങ്കണ തന്റെ പുതിയ ചിത്രമായ ഭാരത് ഭാഗ്യ വിധാത എന്ന ചിത്രത്തിലെത്തുന്നത്. അതേസമയം കങ്കണയുടെ പ്രസ്താവനയ്‌ക്കെതിരെ തൃശൂരിൽ നഴ്‌സുമാരുടെ സംഘടന പ്രതിഷേധം ഇന്ന് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തങ്ങൾ ഭൂമിയിലെ മാലാഖാമാരാണെന്നും അപമാനിക്കരുതെന്നും പ്രതിഷേധത്തിൽ പങ്കെടുത്തവർ അറിയിച്ചു.

"അവരുടെ ജീവിതത്തേക്കാള്‍ ആളുകള്‍ അവരെ എങ്ങനെ കാണുന്നുവെന്നതിലാണ് മാറ്റം വരേണ്ടത്. ഏറ്റവും കൂടുതല്‍ ലൈംഗികവത്കരിക്കപ്പെട്ട ജോലിയാണത്. ഹാലോവീനില്‍ നഴ്‌സിന്റെ വേഷത്തിലാണ് ആളുകള്‍ വരുന്നത്. അവരെക്കുറിച്ച് തമാശ പറയും. മതിയായ വേദനമില്ല. ജോലിഭാരം കൂടുതലാണ്. ലൈംഗികവത്കരിക്കപ്പെടുന്നു. നഴ്‌സുമാരുടെ ഡ്രസ് കോഡ് ബ്രിട്ടീഷ് കാലത്തു നിന്നുള്ളത്. ഡോക്ടര്‍മാര്‍ക്ക് എന്തും ധരിക്കാം. മുകളിലൊരു കോട്ട് ഇട്ടാല്‍ മതി. എന്നാല്‍ നഴ്‌സുമാര്‍ക്ക് യൂണിഫോമുണ്ട്. ചൂടാണെങ്കിലും തണുപ്പാണെങ്കിലും അവരത് ധരിക്കണം. അത് വിദേശ ലുക്കാണ്." കങ്കണ പറയുന്നു.

"സിനിമയിലെ യൂണിഫോമിന്റെ കാര്യത്തില്‍ ഞങ്ങള്‍ പരമാവധി ആത്മാര്‍ത്ഥമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. അത് നിങ്ങളുടെ യൂണിഫോമാണ്, നിങ്ങളുടെ ഉത്തരവാദിത്തമാണ്. വ്യക്തിപരമായി എനിക്ക് തോന്നുന്നത് അത് ബ്രിട്ടീഷ് ലുക്കാണെന്നാണ്. പിന്നും തൊപ്പിയും ബെല്‍റ്റുമെല്ലാം ഒന്നാം ലോകയുദ്ധ കാലത്തേയും രണ്ടാം ലോക യുദ്ധ കാലത്തേയും യുഎസ് നേവിയില്‍ നിന്നും സ്വാധീനമുള്‍ക്കൊണ്ടവയാണ്." കങ്കണ കൂട്ടിച്ചേർത്തു.

YouTube video player