Mouni Roy confirms divorce with Suraj Nambiar: ‘We have decided to part ways’.  പരസ്പര ബഹുമാനത്തോടെ മുന്നോട്ട് പോകാനാണ് തീരുമാനമെന്നും സ്വകാര്യതയെ മാനിക്കണമെന്നും അവർ അഭ്യർത്ഥിച്ചു. 

നടി മൗനി റോയ്‌യും ഭർത്താവ് സൂരജ് നമ്പ്യാരും വിവാഹമോചിതരായി. ഇൻസ്റ്റഗ്രാമിലൂടെയാണ് വിവാഹമോചനവുമായി ബന്ധപ്പെട്ട വിവരം ഇരുവരും പങ്കുവച്ചത്. ഇൻസ്റ്റാഗ്രാമിൽ ഇരുവരും പരസ്പരം അൺഫോളോ ചെയ്തതിന് പിന്നാലെ കുറച്ച് ദിവസങ്ങളായി വിവാഹമോചിതരായെന്ന തരത്തിലുള്ള റിപ്പോർട്ടുകളുണ്ടായിരുന്നു. തങ്ങൾ വേര്‍പിരിയാന്‍ തീരുമാനിച്ചതായും കാര്യങ്ങള്‍ സ്വകാര്യമായും സൗഹാര്‍ദ്ദപരമായും കൈകാര്യം ചെയ്യുകയാണെന്നും അറിയിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഇരുവരും പങ്കുവച്ച കുറിപ്പിലൂടെ അറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred

"ചില മാധ്യമങ്ങള്‍ ഞങ്ങളുടെ വ്യക്തി ജീവിതത്തിലേക്ക് അനാവശ്യമായി നുഴഞ്ഞുകയറുന്നത് വളരെ നിരാശാകരമാണ്. ഞങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചതായും കാര്യങ്ങള്‍ സ്വകാര്യമായും സൗഹാര്‍ദ്ദപരമായും കൈകാര്യം ചെയ്യുകയാണെന്നും അറിയിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. സാങ്കല്‍പ്പികമായ വിവരണങ്ങളും നഗ്നമായ നുണകളും പ്രചരിപ്പിച്ചുകൊണ്ട് ഞങ്ങളുടെ സ്വകാര്യ ജീവിതത്തെ തകര്‍ക്കാന്‍ ശ്രമിച്ചിക്കുന്ന വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. ബഹുമാനത്തോടെയും പരസ്പര ധാരണയോടെയും വ്യത്യസ്ത പാതകളില്‍ മുന്നോട്ട് പോകാനാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്."

നീണ്ടകാലത്തെ പ്രണയത്തിന് ശേഷമായിരുന്നു നടി മൗനി റോയിയും (Mouni Roy) വ്യവസായി സുരാജ് നമ്പ്യാരും (Suraj Nambiar) വിവാഹിതരായത്. ഗോവയില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ബോളിവുഡിലെ സുഹൃത്തുക്കള്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. മലയാളി ആചാരപ്രകാരമായിരുന്നു ആദ്യം വിവാഹം നടന്നത്. 2022ലായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.

കഥക് നര്‍ത്തികയായിട്ടായിരുന്നു ആദ്യം മൗനി റോയി കലാലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്. 'റണ്‍' എന്ന സിനിമയില്‍ മൗനി റോയി ആയിട്ടുതന്നെ അതിഥി വേഷത്തില്‍ എത്തിയായിരുന്നു ബോളിവുഡിലെ അരങ്ങേറ്റം. 'ഹീറോ ഹിറ്റ്‍ലെര്‍ ഇൻ ലവ്' എന്ന പഞ്ചാബി ചിത്രത്തിലും മൗനി റോയ് അഭിനയിച്ചു. ചുരുങ്ങിയ കാലത്തില്‍ ഹിറ്റുകളുടെ ഭാഗമായ മൗനി റോയി മോഡലായും ശ്രദ്ധ നേടിയിരുന്നു.