ഇന്ദ്രജിത്ത് നായകനായ ചിത്രം ഒടിടിയിലേക്ക്.
ഇന്ദ്രജിത്ത് നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രം ആണ് മിസ്റ്റര്‍ ആൻഡ് മിസ്സിസ് ബാച്ചിലര്‍. അനശ്വര രാജനാണ് ചിത്രത്തിലെ നായികയായി എത്തിയത്. തിയറ്ററില്‍ അങ്ങനെ ക്ലിക്കായിരുന്നില്ല ചിത്രം. ഇപ്പോഴിതാ മിസ്റ്റര്‍ ആൻഡ് മിസ്സിസ് ബാച്ചിലറിന്റെ ഒടിടി റൈറ്റ്‍സ് മനോരമമാക്സ് സ്വന്തമാക്കിയിരിക്കുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ട്.
ഒടിടിയില്‍ എപ്പോഴായിരിക്കും എത്തുകയെന്ന് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വൈകാതെ സ്‍ട്രീമിംഗ് ആരംഭിക്കുമെന്നാണ് വിരരം. ദീപു കരുണാകരനാണ് സംവിധാനം നിര്‍വഹിച്ചത്. പൂർണ്ണമായും ഒരു റോഡ് മൂവിയായി അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ബിജു പപ്പൻ, രാഹുൽ മാധവ്, ദീപു കരുണാകരൻ, സോഹൻ സീനുലാൽ, രാഹുൽ മാധവ്, ദീപു കരുണാകരൻ, സോഹൻ സീനുലാൽ തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ചിത്രം നിർമ്മിച്ചിരിക്കുന്നത് ഹൈലൈൻ പിക്ചേഴ്സിന്‍റെ ബാനറിൽ പ്രകാശ് ഹൈലൈൻ ആണ്.
അർജുൻ റ്റി സത്യൻ രചിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് പ്രദീപ് നായർ ആണ്. എക്സിക്യുട്ടീവ് പ്രൊഡ്യൂസഴ്സ്: ബാബു ആർ & സാജൻ ആന്റണി, കലാ സംവിധാനം: സാബു റാം, സംഗീതം: പി എസ് ജയ്ഹരി, പ്രൊഡക്ഷൻ കൺട്രോളർ: എസ് മുരുഗൻ, ഗാനരചന: മഹേഷ് ഗോപാൽ, വസ്ത്രാലങ്കാരം: ബ്യുസി ബേബി ജോൺ, മേക്കപ്പ്: ബൈജു ശശികല, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സാംജി എം ആന്റണി, പോസ്റ്റ് പ്രൊഡക്ഷൻ ഡയറക്ടർ: ശരത് വിനായക്, അസോസിയേറ്റ് ഡയറക്ടർ: ശ്രീരാജ് രാജശേഖരൻ എന്നിവരും ആണ്.
സൗണ്ട് മിക്സിങ്: വിപിൻ നായർ, വിഎഫ്എക്സ്: ഡിജിബ്രിക്സ്, ലിറിക് വീഡിയോ & ക്രീയേറ്റീവ്സ്: റാബിറ്റ് ബോക്സ് ആഡ്‌സ്, സ്റ്റിൽസ്: അജി മസ്‍കറ്റ്, പബ്ലിസിറ്റി ഡിസൈൻ: മാ മി ജോ, പിആർഒ വാഴൂർ ജോസ് എന്നിവരുമാണ്.
