ക്ഷമിക്കണം, എനിക്ക് വിസ്‍മയയുടെ കുടുംബത്തോട് സഹതാപം പ്രകടിപ്പിക്കാന്‍ സാധിക്കുന്നില്ലെന്ന് മൃദുല മുരളി പറയുന്നു. 

ഭര്‍തൃപീഡനത്തെ തുടര്‍ന്ന് വിസ്‍മയ എന്ന പെണ്‍കുട്ടി ജീവനൊടുക്കിയ സംഭവം കേരളം മുഴുവൻ ചര്‍ച്ചയാണ്. സ്‍ത്രീധന നിരോധനനിയമവും വീണ്ടും ചര്‍ച്ചയാകുന്നു. വിസ്‍മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാറിനെ അറസ്റ്റ് ചെയ്‍തിട്ടുമുണ്ട്. വിസ്‍മയയുടെ കുടുംബത്തോട് സഹതാപം പ്രകടിപ്പിക്കാൻ കഴിയുന്നില്ലെന്നാണ് നടി മൃദുല മുരളി പറയുന്നത്.

മൃദുല മുരളിയുടെ കുറിപ്പ്

ക്ഷമിക്കണം, എനിക്ക് വിസ്‍മയയുടെ കുടുംബത്തോട് സഹതാപം പ്രകടിപ്പിക്കാന്‍ സാധിക്കുന്നില്ല. മുമ്പും അവള്‍ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് സഹോദരന്‍ പറയുന്നു. തന്റെ മുമ്പില്‍ വെച്ച് വിസ്‍മയയെ തല്ലിയിട്ടുണ്ടെന്ന് അച്ഛൻ പറയുന്നു. ദേഹോദ്രവം ചെയ്‍തതിന്റെ ഫോട്ടോകള്‍ വിസ്‍മയ കുടുംബത്തിന് അയക്കുകയും അവര്‍ കാണുകയും ചെയ്‍തിട്ടുണ്ട്. സ്‍ത്രീധനത്തിന്റെ പേരില്‍ കുടുംബത്തെയും അയാള്‍ ചൂഷണം ചെയ്‍തിട്ടുണ്ട്.

അത്തരം അതിക്രമങ്ങള്‍ നടക്കുന്നുവെന്ന് അറിഞ്ഞിട്ടും തുടക്കത്തിലേ നിയന്ത്രിക്കാൻ കഴിയാത്ത ഓരോ കുടുംബവും ഇങ്ങനെയുള്ള ദുരന്തത്തിന് കാരണക്കാര്‍ ആണ്. പെണ്‍കുട്ടികള്‍ എപ്പോഴും അഡ്‍ജസ്റ്റ് ചെയ്യണം എന്നാണ് ഓരോ കുടുംബവും പറഞ്ഞുകൊടുക്കുന്നത്. കാരണം ഓരോ കുടുംബത്തിലും ഇങ്ങനെയാണ് നടക്കുന്നത്. സമൂഹം നമ്മളെ കുറിച്ച് എന്ത് ചിന്തിക്കും. ഇതൊക്കെയാകും മിക്ക പെണ്‍കുട്ടികളോടും അവളുടെ കുടുംബം പറഞ്ഞുകൊടുക്കുന്നത്. നിങ്ങളും ഇതിന് കാരണക്കാരാണ്, അവളെ ഇങ്ങനത്തെ അവസ്ഥയില്‍ എത്തിച്ചതിന്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.