പത്‍മകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയിലാണ് കണ്‍മണി അഭിനയിക്കുന്നത്.

നടി മുക്തയുടെ മകളും സിനിമയില്‍ അഭിനയിച്ചിരിക്കുന്നു. 'പത്താം വളവ്' (Pathaam Valavu)എന്ന ചിത്രത്തിലാണ് മുക്തയുടെ മകള്‍ കണ്‍മണിയെന്ന കിയാര (Kiyara) അഭിനയിച്ചിരിക്കുന്നത്. മകള്‍ ആദ്യമായി ഒരു സിനിമയില്‍ അഭിനയിച്ച കാര്യം മുക്ത തന്നെയാണ് സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചിരിക്കുന്നത്. പത്‍മകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് 'പത്താം വളവ്'.

വർഷങ്ങൾക്കു മുമ്പ് കേരള മനസാക്ഷിയെ ഞെട്ടിച്ച ഒരു യഥാർത്ഥ സംഭവത്തെ ആസ്‍പദമാക്കിയാണ് 'പത്താം വളവി'ന്റെ തിരക്കഥ. അതിഥി രവിയും സ്വാസിക യുമാണ് നായികമാർ. രതീഷ് റാം ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. അജ്‍മൽ അമീർ സുധീർ കരമന, സോഹൻ സീനു ലാൽ, മേജർ രവി, രാജേഷ് ശർമ്മ, ഇടവേള ബാബു, നന്ദൻ ഉണ്ണി, ജയകൃഷ്‍ണൻ, ഷാജു ശ്രീധർ, നിസ്‌താർ അഹമ്മദ്‌, തുഷാര പിള്ള, അമ്പിളി തുടങ്ങിയവർ അഭിനയിക്കുന്നു.

View post on Instagram

യു ജി എം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസ്, ശ്രീജിത്ത് രാമചന്ദ്രൻ, ജിജോ കാവനാൽ, പ്രിൻസ് പോൾ എന്നിവർ ചേർന്നു നിർമിക്കുന്നു. ബോളിവുഡ് നിർമ്മാണക്കമ്പനിയായ മുംബൈ മൂവി സ്റ്റുഡിയോസ് ( എംഎംസ്) ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും പത്താംവളവിനുണ്ട്. റുസ്‍തം, ലഞ്ച് ബോക്സ് തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവായ നിതിൻ കേനിയുടെ കൂടി പങ്കാളിത്തത്തിൽ ഉള്ള കമ്പനിയാണ് എംഎംസ്. പ്രൊജക്റ്റ്‌ ഡിസൈൻ നോബിൾ ജേക്കബ്.

ഒരു ഫാമിലി ഇമോഷണൽ ത്രില്ലർ ആയിട്ടാണ് 'പത്താം വളവ്' എത്തുക. കോസ്റ്റ്യൂം ഡിസൈനർ ഐഷ ഷഫീർ. രഞ്‍ജിൻ രാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. അഭിലാഷ് പിള്ള ആണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്.