ചിത്രം ഹിന്ദുത്വത്തെ അപമാനിക്കുന്നു എന്നതാണ് പരാതി

മുംബൈ: ഷാരൂഖ് ഖാൻ നായകനായി എത്തുന്ന പുതിയ ചിത്രം 'പഠാനെ'തിരെ കേസെടുത്ത് മുംബൈ പൊലീസ്. ചിത്രത്തിലെ ബേഷരം രംഗ് എന്ന ഗാനം ഹിന്ദുമതത്തിന് എതിരാണെന്ന പരാതിയെ തുടർന്നാണ് കേസെടുത്തിരിക്കുന്നത്. മുംബൈ സ്വദേശിയായ സഞ്ജയ് തിവാരിയാണ് പരാതിക്കാരൻ. ചിത്രം ഹിന്ദുത്വത്തെ അപമാനിക്കുന്നു എന്നതാണ് പരാതി.

സിനിമയുടെ പ്രദർശനം വിലക്കണമെന്നാവശ്യപ്പെട്ട് ബീഹാർ മുസഫർ നഗർ സിജെഎം കോടതിയിലും ഹർജി ഫയൽ ചെയ്തിട്ടുണ്ട്. ഇതിനിടെ 'പഠാൻ' വിലക്കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശിലെ ഉലമ ബോ‍ർഡും രംഗത്ത് എത്തിയിട്ടുണ്ട്. മുസ്ലീങ്ങൾക്കിടയിലെ പത്താൻ വിഭാഗത്തെ സിനിമ അപമാനിക്കുന്നുവെന്നാണ് ആരോപണം. മധ്യപ്രദേശ് ഉലമ ബോർഡ് അധ്യക്ഷൻ സയ്യിദ് അനസ് അലിയാണ് സിനിമയെ രാജ്യമൊട്ടാകെ വിലക്കണമെന്ന് ആവശ്യപ്പെട്ടത്.

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ചിത്രത്തിലെ ബേഷരം രംഗ് എന്ന ​ഗാനം റിലീസ് ചെയ്തത്. ചിത്രത്തിലെ ഒരു ​ഗാനരം​ഗത്ത് ദീപിക കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചിരുന്നു. ഇതേ ചൊല്ലി ആയിരുന്നു വിവാദങ്ങൾ ഉയർന്നത്. ഹിന്ദുത്വത്തെ അപമാനിക്കാനാണ് ഗാനത്തിൽ കാവി നിറം ഉപയോഗിച്ചതെന്ന ആരോപണം ഹിന്ദുസംഘടനകളും ഏറ്റെടുക്കുക ആയിരുന്നു. 

ഷാരൂഖ് ഖാന്റെ 'പഠാൻ' വിലക്കണം; ഉലമ ബോ‍ർഡും രംഗത്ത്

2018 ല്‍ പുറത്തെത്തിയ സീറോയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന ചിത്രമാണ് പഠാന്‍. അതുകൊണ്ട് തന്നെ എസ്ആര്‍കെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. വിവാദങ്ങള്‍ക്ക് വഴിവച്ച ബെഷറം രംഗ് ഗാനം രണ്ട് ദിവസം മുന്‍പാണ് റിലീസ് ചെയ്തത്. ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് കുമാര്‍ ആണ്. സ്പാനിഷ് ഭാഷയിലെ വരികള്‍ എഴുതിയിരിക്കുന്നത് വിശാല്‍ ദദ്‍ലാനി. വിശാലും ശേഖറും ചേര്‍ന്ന് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശില്‍പ റാവു, കരാലിസ മോണ്ടെയ്റോ, വിശാല്‍, ശേഖര്‍ എന്നിവര്‍ ചേര്‍ന്നാണ്.

'പഠാന്' എന്തിന് ബഹിഷ്കരണം? നായികയുടെ ബിക്കിനിയുടെ നിറവും വിവാദങ്ങളും Pathan Movie Boycott