Asianet News MalayalamAsianet News Malayalam

30 കോടി മുടക്കി 132 കോടി നേടിയ 'സൂപ്പര്‍ നാച്യൂറല്‍' പടം ഒടിടിയിലേക്ക്

30 കോടി ബജറ്റില്‍ പുറത്തിറങ്ങിയ ചിത്രം എന്നത് പരിഗണിക്കുമ്പോള്‍ ചിത്രം ഇതിനകം ബോക്സ് ഓഫീസില്‍ നിന്ന് തന്നെ നിര്‍മ്മാതാക്കള്‍ക്ക് ലാഭമുണ്ടാക്കി കൊടുത്തിട്ടുണ്ട്. 

Munjya ott release Disney plus Hotstar premieres hit horror comedy film vvk
Author
First Published Aug 16, 2024, 11:57 AM IST | Last Updated Aug 16, 2024, 11:57 AM IST

മുംബൈ: മഡ്ഡോക്ക് ഫിലിംസിന്‍റെ സൂപ്പര്‍നാച്ചുറല്‍ യൂണിവേഴ്സിലെ നാലാമത്തെ ചിത്രമാണ് മുഞ്ജ്യ. ശര്‍വരി, അഭയ് വര്‍മ്മ, മോണ സിംഗ്, സത്യരാജ് തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്ന ചിത്രത്തില്‍ മുഞ്ജ്യ എന്ന കേന്ദ്ര കഥാപാത്രം സിജിഐയിലാണ് എത്തിയത്. ജൂണ്‍ 7 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. 132 കോടിയാണ് ആഗോള ബോക്സോഫീസില്‍ ചിത്രം നേടിയത്. 

30 കോടി ബജറ്റില്‍ പുറത്തിറങ്ങിയ ചിത്രം എന്നത് പരിഗണിക്കുമ്പോള്‍ ചിത്രം ഇതിനകം ബോക്സ് ഓഫീസില്‍ നിന്ന് തന്നെ നിര്‍മ്മാതാക്കള്‍ക്ക് ലാഭമുണ്ടാക്കി കൊടുത്തിട്ടുണ്ട്. പാന്‍ ഇന്ത്യന്‍ ചിത്രം കല്‍ക്കി 2898 എഡി തീയറ്ററുകളില്‍ എത്തുന്നത് വരെ മികച്ച കളക്ഷനാണ് ചിത്രം നേടിയത്. ആദിത്യ സര്‍പോത്ദാര്‍ സംവിധാനം ചെയ്ത  ചിത്രമാണ് ഇത്.

ഇപ്പോള്‍ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ് എന്നാണ് വിവരം. ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറാണ് ചിത്രത്തിന്‍റെ ഒടിടി അവകാശം വാങ്ങിയത്. ചിത്രം എപ്പോള്‍ ഒടിടിയില്‍ എത്തും എന്ന വിവരം പുറത്തുവന്നിട്ടില്ലെങ്കിലും അടുത്ത മാസം ചിത്രം സ്ട്രീമിംഗിന് എത്തിയേക്കും എന്നാണ് വിവരം. 

മുഞ്ജ്യ മറാത്തി നാടോടിക്കഥകളിലെ ഒരു കഥാപാത്രമാണ്. മുണ്ടൻ ചടങ്ങ് കഴിഞ്ഞ് 10 ദിവസത്തിനുള്ളിൽ മരിക്കുന്ന ആണ്‍ കുട്ടികള്‍ വികൃതികളായ പ്രേതങ്ങളായി മാറും എന്നാണ് കഥ. കുട്ടിച്ചാത്തന്‍ തരത്തില്‍ മറാത്തി വിശ്വാസത്തിന്‍റെ ഭാഗമാണ് മുഞ്ജ്യ ഇതിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയത്. 

2018-ൽ അമർ കൗശിക് സംവിധാനം ചെയ്ത് രാജ്കുമാർ റാവുവും ശ്രദ്ധ കപൂറും അഭിനയിച്ച സ്ത്രീയില്‍ ആരംഭിച്ചതാണ് മഡ്ഡോക്ക് ഫിലിംസിന്‍റെ സൂപ്പര്‍നാച്ചുറല്‍ യൂണിവേഴ്സ്.  2022-ൽ വരുൺ ധവാനും കൃതി സനോണും അഭിനയിച്ച ഭേഡിയ എന്ന ചിത്രത്തിന് ശേഷം. ഫ്രാഞ്ചൈസിലെ അടുത്ത ചിത്രമായി എത്തിയതാണ് മുഞ്ജ്യ. ഓഗസ്റ്റ് 15-ന് പുറത്തിറങ്ങിയ സ്ത്രീ 2 ആണ് ഈ ഫ്രഞ്ചെസിയിലെ പുതിയ ചിത്രം. 

ഫ്രണ്ട്സ് താരം മാത്യു പെറിയുടെ മരണം: ലോസ് ഏഞ്ചൽസിലെ 'മയക്കുമരുന്ന് റാണി' അടക്കം അഞ്ച് പ്രതികള്‍

നൃത്തസംവിധാന രംഗത്ത് 20 വര്‍ഷങ്ങള്‍ പിന്നിട്ട് ഷോബി മാസ്റ്റര്‍; ഉടുമ്പന്‍ചോല വിഷന്‍ സെറ്റില്‍ ആഘോഷം

Latest Videos
Follow Us:
Download App:
  • android
  • ios