ആദ്യമായി സംവിധാനം ചെയ്യുന്ന 'ബറോസി'ന്‍റെ തിരക്കുകളിലാണ് മോഹന്‍ലാല്‍. ടൈറ്റില്‍ റോളില്‍ മോഹന്‍ലാല്‍ തന്നെ എത്തുന്ന ചിത്രത്തില്‍ പൃഥ്വിരാജും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ലയാള സിനിമയിലെ പ്രിയ നടന്മാരിൽ ഒരാളാണ് മുരളി ഗോപി(Murali Gopy). ഒരു അഭിനേതാവ് എന്ന നിലയിലാണ് മുരളി ​ഗോപി ആദ്യം ശ്രദ്ധിക്കപ്പെട്ടതെങ്കിൽ, പിന്നീട് നിരവധി സിനിമകളിൽ അദ്ദേഹം തിരക്കഥ രചിക്കുകയും ചെയ്തു. മലയാളത്തിലെ എക്കാലത്തെയും വലിയ വിജയങ്ങളിൽ ഒന്നായ ലൂസിഫർ എന്ന സിനിമയുടെ തിരക്കഥ രചിച്ചത് മുരളി ഗോപി ആയിരുന്നു. നിലവിൽ ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിനായുള്ള(Empuraan) കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ കഴിഞ്ഞ ദിവസം മുരളി ​ഗോപി പങ്കുവച്ചൊരു ഫോട്ടോയും ക്യാപ്ഷനുമാണ് ശ്രദ്ധനേടുന്നത്. 

'ദി റൈറ്റ് കോസ്' എന്നാണ് മുരളി ​ഗോപി ചിത്രത്തിന് നൽകിയ ക്യാപ്ഷൻ. ഇതിൽ 'ഈ' എന്ന ഇംഗ്ലീഷ് അക്ഷരത്തിനു ഒരു പ്രത്യേകതയും ഉണ്ട്. അത് ക്യാപിറ്റൽ ലെറ്ററിൽ ആണ് കൊടുത്തിട്ടുള്ളത്. ബാക്കിയെല്ലാം സ്മാൾ ലെറ്ററിലും. ‍ഇതിനു താഴെ പൃഥ്വിരാജ് കമന്റുമായി എത്തുകയും ചെയ്തു. 'ആമേൻ' എന്നാണ് പൃഥ്വിരാജ് കമൻറ് ചെയ്തത്. ഇതിലും 'ഈ' ക്യാപിറ്റൽ തന്നെ ആയിരുന്നു എന്നതും ശ്രദ്ധേയമാണ്. ലൂസിഫർ ഒന്നാം ഭാഗത്തിൽ ഇതുപോലെ 'എൽ' എന്ന ഇംഗ്ലീഷ് അക്ഷരം ഹൈലൈറ്റ് ചെയ്തു കാണിച്ചിരുന്നു. ലൂസിഫർ രണ്ടാംഭാഗത്തിന് എമ്പുരാൻ എന്നാണ് പേരിട്ടിരിക്കുന്നത്. അതുകൊണ്ടാകും 'ഈ' ഹൈലൈറ്റ് ചെയ്തതെന്നാണ് ആരാധകർ പറയുന്നത്. 

അതേസമയം, എമ്പുരാന്റെ ഷൂട്ടിങ് ഈ വര്‍ഷം ആരംഭിക്കാന്‍ സാധ്യതയില്ലെന്നും 2023 ആദ്യം ഷൂട്ടിങ് ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. എമ്പുരാന്‍ ഒരു ബിഗ് ബഡ്ജറ്റ് ചിത്രമായിരിക്കുമോ എന്ന ചോദ്യത്തിന് ഏയ് അല്ലെന്നായിരുന്നു പൃഥ്വിയുടെ മറുപടി. ആടുജീവിതത്തിന് ശേഷം കമ്മിറ്റ് ആയിട്ടുള്ള ഒത്തിരി ചിത്രങ്ങളുണ്ടെന്നും അതിൽ ഏറ്റവും പ്രാധാന്യം എമ്പുരാനാണെന്നും പൃഥ്വി പറയുന്നു.

അതേസമയം, ആദ്യമായി സംവിധാനം ചെയ്യുന്ന 'ബറോസി'ന്‍റെ തിരക്കുകളിലാണ് മോഹന്‍ലാല്‍. ടൈറ്റില്‍ റോളില്‍ മോഹന്‍ലാല്‍ തന്നെ എത്തുന്ന ചിത്രത്തില്‍ പൃഥ്വിരാജും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷാജി കൈലാസിന്‍റെ 'കടുവ', രതീഷ് അമ്പാട്ടിന്‍റെ 'തീര്‍പ്പ്' എന്നിവയാണ് പൃഥ്വിരാജിന് പൂര്‍ത്തിയാക്കാനുള്ള മറ്റു ചിത്രങ്ങള്‍. മുരളി ഗോപിയുടേതാണ് ചിത്രത്തിന്‍റെ തിരക്കഥ. ഒപ്പം സഹനിര്‍മ്മാതാവായും ചിത്രത്തിനൊപ്പം അദ്ദേഹമുണ്ട്. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഷിബു ബഷീര്‍ ഒരുക്കുന്ന മറ്റൊരു ചിത്രത്തിനും മുരളി ഗോപി തിരക്കഥ ഒരുക്കുന്നുണ്ട്. 

അജിത്തിന്റെ നായികയാകാൻ മഞ്ജു വാര്യർ ? 'എകെ 61' ഒരുങ്ങുന്നു

ലിമൈയുടെ വിജയത്തിന് ശേഷം എച്ച് വിനോദും നടൻ അജിത്തും(Ajith) ഒന്നിക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാസ്വാദകർ. 'എകെ 61‍'(AK 61)എന്ന് താൽകാലികമായി പേര് നൽകിയിരിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചുവെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ മലയാളത്തിന്റെ പ്രിയ താരം മഞ്ജുവാര്യരും(Manju Warrier) അഭിനയിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. 

എകെ 61ൽ ഒരു പ്രധാന കഥാപാത്രത്തെയാകും മഞ്ജു വാര്യര്‍ അവതരിപ്പിക്കുക എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ നടി ചിത്രത്തിൽ ജോയിൻ ചെയ്യുമെന്നും വിവരമുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യാ​ഗിക വിശദീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. റിപ്പോർട്ടുകൾ അനുസരിച്ചാണെങ്കിൽ, വെട്രിമാരന്‍ ചിത്രം അസുരന് ശേഷം മഞ്ജു വാര്യര്‍ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാകും ഇത്. 

ഒരു കവര്‍ച്ചയെ അടിസ്ഥാനമാക്കി കഥ പറയുന്ന ചിത്രമാണ് എകെ 61 എന്നാണ് റിപ്പോര്‍ട്ടുകള്‍. ത്രില്ലര്‍ വിഭാഗത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് ഹൈദരാബാദിൽ പുരോ​ഗമിക്കുകയാണ്. ബോണി കപൂറാണ് നിര്‍മാണം.