പിന്നണി ഗായകൻ അഫ്സലും ഗായകൻ അൻസാറും സഹോദരങ്ങളാണ്
കൊച്ചി: പ്രശസ്ത താളവാദ്യ കലാകാരനും സംഗീത സംവിധായകനുമായ ഐ എം ഷക്കീർ (ഷക്കീര്‍ ഇസ്‍മയില്‍) കൊച്ചിയിൽ അന്തരിച്ചു. 62 വയസായിരുന്നു. വലത്തോട്ട് തിരിഞ്ഞാൽ നാലാമത്തെ വീട്, ജഗതി ആൻഡ് ജഗദീഷ് ഇൻ ടൗൺ, ഹൗസ് ഓണർ എന്നീ ചിത്രങ്ങൾക്ക് ഷക്കീർ ഗാനങ്ങൾ ഒരുക്കിയിട്ടുണ്ട്. നിരവധി പ്രണയ ഗാനങ്ങൾക്കും ഭക്തി ഗാനങ്ങൾക്കും മാപ്പിള പാട്ടുകൾക്കും സംഗീതം നൽകി. പിന്നണി ഗായകൻ അഫ്സലും ഗായകൻ അൻസാറും സഹോദരങ്ങളാണ്. കബറടക്കം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഫോർട്ട്കൊച്ചി കപ്പലണ്ടി മുക്ക് പടിഞ്ഞാറെ പള്ളിയിൽ നടക്കും.
ALSO READ : മലയാളത്തില്‍ ഈ വാരം റിലീസ് പെരുമഴ; എത്തുന്നത് 7 ചിത്രങ്ങള്‍
