Asianet News MalayalamAsianet News Malayalam

'പാർട്ടിക്ക് ഇത്ര സ്വാധീനം ഇല്ലായെന്ന് ഇപ്പോഴാണ് മനസ്സിലായത്', നദികളിൽ സുന്ദരി യമുനയുടെ ടീസർ

നദികളിൽ സുന്ദരി യമുനയുടെ സക്സസ് ടീസർ പുറത്തുവിട്ടിരിക്കുകയാണ്.

Nadikalil Sundari Yamuna new teaser out hrk
Author
First Published Sep 21, 2023, 5:21 PM IST

ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് എന്നിവർ നായകന്മാരായ 'നദികളില്‍ സുന്ദരി യമുന' പ്രേക്ഷകരെ രസിപ്പിച്ച്  തീയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിനറെ രസകരമായ പുതിയ ഒരു ടീസർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. ധ്യാൻ, നിർമൽ പാലാഴി തുടങ്ങിയവരാണ് ടീസറിൽ ഉള്ളത്. നാട്ടിൻപുറത്തിന്റെ സൗന്ദര്യവും അവിടെ ഉടലെടുക്കുന്ന രസകരമായ ചില സംഭവങ്ങളും എല്ലാം കോർത്തിണക്കി നർമത്തിന് പ്രാധാന്യം കൊടുത്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ കണ്ടത്തിൽ കണ്ണനായി ധ്യാൻ ശ്രീനിവാസനും വിദ്യാധരനായി അജു വർഗീസുമാണ് നായകൻമാരായി എത്തുന്നത്. പ്രഗ്യ നഗ്രയാണ് ചിത്രത്തിൽ നായിക യമുനയായി എത്തുന്നത്. സിവിലാസ് കുമാര്‍, സിമി മുരിക്കഞ്ചേരി എന്നിവര്‍ ചേര്‍ന്ന് നിർമിച്ച നദികളില്‍ സുന്ദരി യമുന തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്  നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ എന്നിവര്‍ ചേര്‍ന്നാണ്. ധ്യാന്‍ ശ്രീനിവാസനാണ് ചിത്രത്തിലെ നായകന്‍. ക്രെസന്റ് റിലീസ് ത്രൂ സിനിമാറ്റിക്ക ഫിലിംസാണ് വിതരണം.

 കണ്ണൂരിലെ നാട്ടുമ്പുറങ്ങളാണ് ഈ ചിത്രത്തിന്റെ പശ്ചാത്തലം. ഇവിടുത്തെ സാധാരണക്കാരായ മനുഷ്യര്‍, അവര്‍ക്കിടയിലെ കണ്ണന്‍, വിദ്യാധരന്‍ എന്നീ രണ്ട് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. കണ്ണനെ ധ്യാന്‍ ശ്രീനിവാസനും, വിദ്യാധരനെ അജു വര്‍ഗീസും അവതരിപ്പിക്കുന്നു. സുധീഷ്, കലാഭവന്‍ ഷാജോണ്‍, നിര്‍മ്മല്‍ പാലാഴി, നവാസ് വള്ളിക്കുന്ന്, സോഹന്‍ സിനുലാല്‍, രാജേഷ് അഴിക്കോടന്‍, ഭാനു പയ്യന്നൂര്‍, ശരത് ലാല്‍, ദേവരാജ് കോഴിക്കോട്, അനീഷ്, ആതിര,ആമി, പാര്‍വ്വണ, ഉണ്ണിരാജ, വിസ്‌മയ ശശികുമാർ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. മനു മഞ്ജിത്തിന്റെയും ഹരിനാരായണന്റെയും വരികള്‍ക്ക് അരുണ്‍ മുരളീധരന്‍ ഈണം പകര്‍ന്നിരിക്കുന്നു. ശങ്കര്‍ ശര്‍മയാണ് ബിജിഎം. 'സരിഗമ'യാണ് ചിത്രത്തിന്റെ ഗാനങ്ങളുടെ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. തീയറ്റര്‍ റിലീസ് കഴിഞ്ഞ് പ്രദര്‍ശിപ്പിക്കാൻ ഒടിടി റൈറ്റ്സ് പ്രമുഖ കമ്പനിയായ എച്ച്ആര്‍ ഒടിടിയാണ് സ്വന്തമാക്കിയിരിക്കുന്നത്.

 ഫൈസല്‍ അലി ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. കലാസംവിധാനം അജയന്‍ മങ്ങാട്. മേക്കപ്പ് ജയന്‍ പൂങ്കുളം, കോസ്റ്റ്യും ഡിസൈന്‍ സുജിത് മട്ടന്നൂര്‍.

പ്രിജിന്‍ ജെസ്സിയാണ് ചീഫ് അസ്സോസ്സിയേറ്റ്. പ്രോജക്ട്  ഡിസൈന്‍ അനിമാഷ്, വിജേഷ് വിശ്വം എന്നിവരാണ്. കളറിസ്റ്റ് ലിജു പ്രഭാകർ. സൗണ്ട് ഡിസൈൻ ശ്രീജിത്ത്‌ ശ്രീനിവാസൻ, സൗണ്ട് മിക്സിങ് വിപിൻ നായർ, ഫിനാന്‍സ് കണ്‍ട്രോളര്‍ അഞ്ജലി നമ്പ്യാര്‍, പ്രൊഡക്ഷന്‍ മാനേജര്‍ മെഹമൂദ്, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്‌സ്: പ്രസാദ് നമ്പ്യാങ്കാവ്, അനീഷ് നന്ദിപുലം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജീവ് ചന്തിരൂര്‍, പിആര്‍ഒ വാഴൂര്‍ ജോസ്, എ എസ് ദിനേഷ്, ആതിര ദില്‍ജിത്ത്, ഫോട്ടോ:സന്തോഷ് പട്ടാമ്പി, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ, പ്രൊമോഷന്‍ സ്റ്റില്‍സ് രോഹിത് കെ സുരേഷ്.

Read More: 'തല്ല് കേസ്' ചര്‍ച്ചയായി, മാസ്റ്റര്‍പീസ് ഒടിടി റിലീസിന്, ചിരിപ്പിക്കാൻ ഷറഫുദ്ദീനൊപ്പം നിത്യാ മേനനും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios