Asianet News MalayalamAsianet News Malayalam

തിരുവോണ നാളിൽ 'യമുന'യെ തേടി മലയാളികൾ; ആരാണ് നദികളിൽ സുന്ദരിയായ ആ യമുന..?

വിലാസ് കുമാര്‍, സിമി മുരളി കുന്നുംപുറത്ത് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്  നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളോറ എന്നിവര്‍ ചേര്‍ന്നാണ്

nadikalil sundari yamuna onam special poster who is yamuna vvk
Author
First Published Sep 1, 2023, 7:44 AM IST

പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ 'വെള്ളം' സിനിമയിലെ യഥാര്‍ത്ഥ കഥാപാത്രമായ വാട്ടർമാൻ മുരളി  അവതരിപ്പിക്കുന്ന 'നദികളില്‍ സുന്ദരി യമുന' എന്ന ചിത്രത്തിൻ്റെ പ്രേക്ഷകർക്ക് ഓണാശംസകൾ നേർന്നു കൊണ്ടുള്ള പോസ്റ്റർ പുറത്തിറക്കിയിരുന്നു. പോസ്റ്റർ ഇറങ്ങിയതോടെ മലയാളികൾ ആ സുന്ദരിയായ യമുനയെ തേടിയുള്ള അന്വേഷണത്തിലാണ്. 

ധ്യാൻ ശ്രീനിവാസനും അജു വർഗീസും പ്രത്യക്ഷപ്പെടുന്ന പോസ്റ്ററിൽ നായികയുടെ മുഖം വെളിപ്പെടുത്തിയിട്ടില്ല. സിനിമാറ്റിക്ക ഫിലിംസ് എൽ എൽ  പിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരളി കുന്നുംപുറത്ത് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്  നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളോറ എന്നിവര്‍ ചേര്‍ന്നാണ്. ധ്യാന്‍ ശ്രീനിവാസനാണ് ചിത്രത്തിലെ നായകന്‍.  സെപ്റ്റംബര്‍ 15-ന് ചിത്രം തീയറ്ററുകളിലെത്തും. ക്രെസന്റ് റിലീസ് ത്രൂ സിനിമാറ്റിക്ക ഫിലിംസാണ് ചിത്രത്തിന്റെ വിതരണം.

കണ്ണൂരിലെ നാട്ടുമ്പുറങ്ങളാണ് ഈ ചിത്രത്തിന്റെ പശ്ചാത്തലം. ഇവിടുത്തെ സാധാരണക്കാരായ മനുഷ്യര്‍, അവര്‍ക്കിടയിലെ കണ്ണന്‍, വിദ്യാധരന്‍ എന്നീ രണ്ട് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. കണ്ണനെ ധ്യാന്‍ ശ്രീനിവാസനും, വിദ്യാധരനെ അജു വര്‍ഗീസും അവതരിപ്പിക്കുന്നു. സുധീഷ്, നിര്‍മ്മല്‍ പാലാഴി, കലാഭവന്‍ ഷാജോണ്‍, നവാസ് വള്ളിക്കുന്ന്, അനീഷ്, പാര്‍വ്വണ, ആമി, ഉണ്ണിരാജ, ഭാനുപയ്യന്നൂര്‍, ദേവരാജ് കോഴിക്കോട്, രാജേഷ് അഴിക്കോടന്‍, സോഹന്‍ സിനുലാല്‍, ശരത് ലാല്‍, കിരണ്‍ രമേശ്, വിസ്മയ ശശികുമാർ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. 

മനു മഞ്ജിത്തിന്റെയും ഹരിനാരായണന്റെയും വരികള്‍ക്ക് അരുണ്‍ മുരളീധരന്‍ ഈണം പകര്‍ന്നിരിക്കുന്നു. ശങ്കര്‍ ശര്‍മയാണ് ബി.ജി.എം. 'സരിഗമ'യാണ് ചിത്രത്തിന്റെ ഗാനങ്ങളുടെ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ തീയറ്റര്‍ റിലീസിനു ശേഷമുള്ള ഒ.ടി.ടി റൈറ്റ്സ് പ്രമുഖ ഒ.ടി.ടി. കമ്പനിയായ HR OTT-യാണ് സ്വന്തമാക്കിയിരിക്കുന്നത്.

ഫൈസല്‍ അലി ഛായാഗ്രഹണവും രതിന്‍ രാധാകൃഷ്ണന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം: അജയന്‍ മങ്ങാട്, മേക്കപ്പ്: ജയന്‍ പൂങ്കുളം,കോസ്റ്റ്യും ഡിസൈന്‍: സുജിത് മട്ടന്നൂര്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍: പ്രിജിന്‍ ജെസ്സി, പ്രോജക്ട്  ഡിസൈന്‍: അനിമാഷ്, വിജേഷ് വിശ്വം, കളറിസ്റ്റ്: ലിജു പ്രഭാകർ, സൗണ്ട് ഡിസൈൻ: ശ്രീജിത്ത്‌ ശ്രീനിവാസൻ, സൗണ്ട് മിക്സിങ്:വിപിൻ നായർ, ഫിനാന്‍സ് കണ്‍ട്രോളര്‍: അഞ്ജലി നമ്പ്യാര്‍, പ്രൊഡക്ഷന്‍ മാനേജര്‍: മെഹമൂദ്, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്‌സ്: പ്രസാദ് നമ്പ്യാങ്കാവ്, അനീഷ് നന്ദിപുലം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സജീവ് ചന്തിരൂര്‍, പി.ആര്‍.ഒ: വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്, ഫോട്ടോ: സന്തോഷ് പട്ടാമ്പി, ഡിജിറ്റൽ മാർക്കറ്റിംഗ്: യെല്ലോടൂത്ത്, പ്രൊമോഷന്‍ സ്റ്റില്‍സ്: രോഹിത് കെ സുരേഷ്

'ഓണം ജനുവരിയില്‍, 26 കൊല്ലത്തിന് ശേഷം വീട്ടില്‍ നടക്കുന്ന വിശേഷം': സുരേഷ് ഗോപി

സിദ്ധാര്‍ത്ഥ് അഭിമന്യുവിനെ വെല്ലുന്ന വില്ലനായി ഫഹദ് എത്തുമോ?; തമിഴകത്ത് ചര്‍ച്ച.!

Asianet News Live

Follow Us:
Download App:
  • android
  • ios