ഇപ്പോൾ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട തിരക്കിലാണെന്നും അതുമായി ബന്ധപ്പെട്ട് വീടിന്റെ അറ്റകുറ്റ പണികള്‍ നടത്തുന്ന തിരക്കിലാണെന്നും സുരേഷ് ഗോപി പറഞ്ഞു.

തിരുവനന്തപുരം: തന്‍റെ ഓണം വരുന്ന ജനുവരിയിലാണെന്ന് നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി. തിരുവോണ ദിനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. ഇത്തവണ പ്രത്യേകതകള്‍ ഇല്ലാത്ത ഓണമാണ്. ജനുവരിയില്‍ മകളുടെ വിവാഹമാണ് അതിനാല്‍ ഇത്തവണ ജനുവരിയിലാണ് ഓണം നടന്‍ പറഞ്ഞു.

ഇപ്പോൾ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട തിരക്കിലാണെന്നും അതുമായി ബന്ധപ്പെട്ട് വീടിന്റെ അറ്റകുറ്റ പണികള്‍ നടത്തുന്ന തിരക്കിലാണെന്നും സുരേഷ് ഗോപി പറഞ്ഞു. 26 വര്‍ഷത്തിന് ശേഷമാണ് വീട്ടില്‍ ഒരു ചടങ്ങ് നടക്കുന്നത്. ഞാനും ഭാര്യയും കല്ല്യാണപ്പെണ്ണും അതിനായി നാട് ചുറ്റുകയാണ്. കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്നും വന്നതെയുള്ളൂ. 

സിനിമകളുടെ രണ്ടാം ഭാഗങ്ങള്‍ വിജയിക്കുന്ന സമയത്ത് സുരേഷ് ഗോപിയുടെ വളരെ ഹിറ്റായ മുന്‍കാല ചിത്രങ്ങള്‍ ലേലത്തിനും, പത്രത്തിനും രണ്ടാം ഭാഗം വരുമോ എന്ന ചോദ്യത്തിന് ചില സിനിമകള്‍ക്ക് രണ്ടാം ഭാഗം ചെയ്യാന്‍ ബുദ്ധിമുട്ടായിരിക്കും എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. അതിലെ പഴയ ഭാഗത്തുള്ള പ്രധാന നടന്മാരൊന്നും ജീവിച്ചിരിപ്പില്ല എന്നതാണ് അതിലെ പ്രധാന പ്രശ്നം എന്ന് സുരേഷ് ഗോപി പറഞ്ഞു. 

രണ്ടാം ഭാഗമായി സിനിമകള്‍ ചെയ്യാൻ വലിയ ബുദ്ധിമുട്ടാണ്. കമ്മിഷണർ ചെയ്തപ്പോഴും അതിൽ പല താരങ്ങളും ഇന്നില്ലായിരുന്നു. ചാക്കോച്ചി ചിലപ്പോൾ വേറൊരു സിനിമയായി വന്നേക്കും ‘പത്രം’ സിനിമയുടെ രണ്ടാം ഭാഗം ഇന്നത്തെ സാഹചര്യത്തിൽ പ്രസക്തിയുണ്ട്. അത് പരിഗണയിലുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

ജനുവരിയിലാണ് സുരേഷ് ഗോപിയുടെ മൂത്തമകള്‍ ഭാഗ്യ സുരേഷിന്‍റെ വിവാഹം. ശ്രേയസ് മോഹൻ ആണ് ഭാഗ്യയുടെ വരൻ. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞ ജൂലൈ മാസത്തില്‍ തിരുവനന്തപുരത്തെ സുരേഷ് ഗോപിയുടെവീട്ടിൽ വച്ച് നടന്നിരുന്നു. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനാണ് ശ്രേയസ്. ഇദ്ദേഹം ബിസിനസുകാരൻ ആണ്. 

അടുത്തിടെ യുബിസിയില്‍ നിന്ന് സൗഭ്യ സുരേഷ് ബരുദം നേടിയിരുന്നു. ബിരുദദാന ചടങ്ങിന്റെ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സുരേഷ് ഗോപിയുടെയും രാധികയുടെയും മൂത്ത മകളാണ് ഭാ​ഗ്യ. പരേതയായ ലക്ഷ്‍മി സുരേഷ്, നടൻ ഗോകുല്‍ സുരേഷ്, ഭവ്നി സുരേഷ്, മാധവ് സുരേഷ്, എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റ് മക്കള്‍. 

അമ്മയ്ക്കൊപ്പം ഓണം ആഘോഷിച്ച് മലൈക; ഓണ സദ്യ ചിത്രങ്ങള്‍

ഓണം സ്‌ക്രീനിലും പുറത്തും ആഘോഷമാക്കി സാന്ത്വനത്തിലെ അപ്പു

Asianet News Live