അർജുൻ അശോകനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ നടന്നു. 'സംഭവം നടന്ന രാത്രി' എന്നാണ് ചിത്രത്തിന്റെ പേര്. തിരക്കഥാകൃത്തായ റാഫിയുടെ മകൻ മുബിൻ എം റാഫിയാണ് ചിത്രത്തിലെ നായക വേഷത്തിൽ എത്തുന്നത്. ഞാൻ പ്രകാശൻ, മകൾ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ ദേവിക സഞ്ജയ് ആണ് നായികയായി എത്തുന്നത്. അർജുൻ അശോകനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
പൂജയും ടൈറ്റിൽ ലോഞ്ചും ഇന്ന് രാവിലെ അസിസിയ കൺവെൻഷൻ സെന്ററിൽ വച്ചു ദിലീപ് നിർവഹിച്ചു. നടൻ ലാൽ, ബി ഉണ്ണികൃഷ്ണൻ, ഹരിശ്രീ അശോകൻ, ഉദയകൃഷ്ണ, പിഷാരടി. നമിത പ്രമോദ്, ബിബിൻ ജോർജ് ഐ. എം വിജയൻ തുടങ്ങി പ്രമുഖ താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു. റാഫിയുടേതാണ് തിരക്കഥ.
ചിത്രത്തിന്റെ ഡിഒപി ദീപക് ഡി മേനോൻ, മ്യൂസിക് ഹിഷാം അബ്ദുൽ വഹാബ്, എഡിറ്റർ ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ ഡിസൈനർ സന്തോഷ് രാമൻ, മേക്കപ്പ് റോണസ് സേവിർ, കോസ്റ്റും അരുൺ മനോഹർ, പ്രൊജക്റ്റ് ഡിസൈനർ സൈലക്സ് എബ്രഹാം, ചീഫ് അസോസിയേറ്റ് ഡയറക്ടർ ദിപക് നാരായണൻ, അസോസിയേറ്റ് ഡയറക്ടർ വിജീഷ് പിള്ളയി, പ്രൊഡക്ഷൻ കൺട്രോളർ ശ്രീകുമാർ ചെന്നിത്തല, സൗണ്ട് ഡിസൈനർ സപ്തറെക്കോർഡ്സ്, സ്റ്റിൽ യൂനസ് കുന്തയിൽ, ഡിസൈൻ ടെൻപോയിന്റ് തുടങ്ങിയവർ ആണ് അണിയറ പ്രവർത്തകർ. പി ആർ ഒ മഞ്ജു ഗോപിനാഥ്.
ജയസൂര്യ നായകനാ/ ഈശോയാണ് നാദിര്‍ഷയുടെ സംവിധാനത്തില്‍ ഒടുവിൽ റിലീസ് ചെയ്ത ചിത്രം. നര്‍മ്മത്തിന് പ്രാധാന്യമുള്ള തന്‍റെ മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ത്രില്ലർ സ്വഭാവത്തിൽ നാദിര്‍ഷ ഒരുക്കിയ ചിത്രമാണ് ഇത്. ജാഫർ ഇടുക്കി, നമിത പ്രമോദ്, ജോണി ആൻ്റണി, സുരേഷ് കൃഷ്ണ എന്നിങ്ങനെയാണ് ചിത്രത്തിലെ താരനിര. മുണ്ടക്കയം, കുട്ടിക്കാനം, പീരുമേട്, തിരുവനന്തപുരം, എറണാകുളം, ദുബൈ എന്നിവിടങ്ങളിലായിയിരുന്നു ചിത്രീകരണം.
