ലോക്ഡൗൺ കാലത്താണ് നദിയ സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. പഴയപടങ്ങളും പാചകവിശേഷങ്ങളും എല്ലാം താരം ആരാധകർക്കായി പങ്കുവച്ചിരുന്നു.

നോക്കത്തദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലൂടെ വന്ന് മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന നടിയാണ് നദിയ മൊയ്തു. ചിത്രത്തിലെ കുറുമ്പും കുസൃതിയുമായി പ്രേക്ഷകരുടെ ഇഷ്ട്ടം നേടിയെടുത്ത ഗേളി എന്ന കഥാപാത്രം ഇന്നും മലയാളിയുടെ മനസിലുണ്ട്. ആദ്യ സിനിമയാണെന്ന് തോന്നിപ്പിക്കാത്ത തരത്തിൽ പ്രേക്ഷക മനസ്സിൽ ഇടം നേടിയ‌ മിടുക്കി പിന്നീട് ദക്ഷിണേന്ത്യയിലെ തന്നെ അറിയപ്പെടുന്ന നദിയ മൊയ്ദു എന്ന നടിയായി മാറുകയായിരുന്നു. നദിയ മൊയ്തുവിന്റെ പിറന്നാളായിരുന്നു ഇന്ന്. 

ഇപ്പോഴിതാ തനിക്ക് പിറന്നാൾ ആശംസകൾ അറിയിച്ച എല്ലാവർക്കും നന്ദി അറിയിക്കുകയാണ് താരം. സമൂഹമാധ്യമങ്ങളിലൂടെ ആയിരുന്നു നദിയ ആരാധകർക്ക് നന്ദി അറിയിച്ചത്. 'നിങ്ങളുടെ എല്ലാ ഊഷ്‌മളമായ ആശംസകൾക്കും നന്ദി .. നിങ്ങൾ എന്റെ ജന്മദിനം കൂടുതൽ സവിശേഷമാക്കി' എന്നാണ് നടി കുറിച്ചത്. പിറന്നാൾ കേക്കിന് മുന്നിലിരിക്കുന്ന തന്റെ ചിത്രവും നദിയ പങ്കുവച്ചിട്ടുണ്ട്. 

View post on Instagram

വിരലിൽ എണ്ണാവുന്ന മലയാളം ചിത്രങ്ങളെ ചെയ്തുള്ളൂവെങ്കിലും മലയാളത്തിലെ നല്ല നായികാ കഥാപാത്രങ്ങളാകാൻ നദിയ മൊയ്‌ദുവിന് സാധിച്ചിട്ടുണ്ട്. വന്നു കണ്ടു കീഴടക്കി,ശ്യാമ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളെ ഇന്നും സിനിമാ പ്രേമികൾക്ക് പ്രിയമാണ്.

രണ്ട് മക്കൾക്കും ഭർത്താവിനുമൊപ്പം മുംബൈയിലാണ് നടിയുടെ താമസം. ലോക്ഡൗൺ കാലത്താണ് നദിയ സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. പഴയപടങ്ങളും പാചകവിശേഷങ്ങളും എല്ലാം താരം ആരാധകർക്കായി പങ്കുവച്ചിരുന്നു.