അറുപത്തിനാലുകാരിയായ നഫിസ അലി വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നു.

നടിയും രാഷ്‍ട്രീയ പ്രവര്‍ത്തകയും എന്ന നിലയില്‍ ശ്രദ്ധേയയാണ് നഫിസ അലി. ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസിലൂടെയുടെയാണ് നഫീസ അലിയുടെ രാഷ്‍ട്രീയപ്രവര്‍ത്തനം. ഒട്ടേറെ ഹിറ്റുകളും നഫീസ അലി സ്വന്തമാക്കിയിട്ടുണ്ട്. ഇപോഴിതാ ക്യാൻസറിനെ അതിജീവിച്ച നഫിസ അലി അഭിനയരംഗത്തേയ്ക്ക് തിരിച്ചെത്തുന്നുവെന്നതാണ് പുതിയ വാര്‍ത്ത.

കുറെക്കാലങ്ങള്‍ക്ക് ശേഷം ഒരു തിരക്കഥ വായിക്കുന്നു. ഒരു സിനിമയില്‍ അഭിനയിക്കാൻ വേണ്ടി ഞാൻ മുംബൈക്ക് പോകുകയാണ് എന്നും നഫില അലി തന്നെ എഴുതിയിരിക്കുന്നു. ഒട്ടേറെ പേരാണ് നഫീസ അലിക്ക് ആശംസകളുമായി എത്തുന്നത്. 64കാരിയാണ് നഫിസഅലി.

ക്യാൻസര്‍ 2018ല്‍ സ്ഥിരീകരിച്ചതിന് ശേഷം ഇതാദ്യമായിട്ടാണ് നഫിസ അലി ഒരു സിനിമയില്‍ അഭിനയിക്കുന്നത്.

ജുനൂണ്‍, ആതങ്ക്, മേജര്‍ സാബ്, യേ സിന്ദഗി ക സഫര്‍ തുടങ്ങിയവയാണ് നഫിസ അലിയുടെ പ്രധാന സിനിമകള്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.