1997-ൽ 'യശ്വന്ത്' സിനിമയുടെ ചിത്രീകരണത്തിനിടെ, കരയുന്ന രംഗം സ്വാഭാവികമാക്കാൻ സഹതാരം നാനാ പടേക്കർ തന്നെ മുഖത്തടിച്ചുവെന്ന് തുറന്നുപറഞ്ഞ് മധുബാല. Nana Patekar slams actress madhoo shah on set
പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് മധു ഷാ എന്ന മധുബാല. ഇപ്പോഴിതാ 1997 ൽ പുറത്തിറങ്ങിയ യശ്വന്ത് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അനുഭവം തുറന്നുപറയുകയാണ് മധുബാല. ചിത്രീകരണത്തിനിടെ സഹതാരം നാന പടേക്കർ തന്റെ മുഖത്തടിച്ചതിനെ കുറിച്ചുള്ള മധുബാലയുടെ തുറന്നുപറച്ചിലുകളാണ് ചർച്ചയാവുന്നത്. കരയാനുള്ള ഒരു സീനിൽ ഗ്ലിസറിൻ ഉപയോഗിക്കാൻ നാന പടേക്കർ അനുവദിച്ചില്ലെന്നും പകരം തന്റെ മുഖത്ത് ശക്തമായി അടിച്ചുവെന്നും മധുബാല പറയുന്നു.
"നാന പടേക്കറുടെ കൂടെ അഭിനയിച്ചാണ് ഞാന്‍ മെത്തേഡ് ആക്ടര്‍ ആകുന്നത്. ഒരു സീനില്‍ ഞാന്‍ കരയണമായിരുന്നു. അദ്ദേഹം എന്നെ ഗ്ലിസറിന്‍ ഉപയോഗിക്കാന്‍ സമ്മതിച്ചില്ല. നീയിത് ഫീല്‍ ചെയ്യണം, സ്വഭാവികമായി തന്നെ കണ്ണീര് വരണം എന്ന് പറഞ്ഞു. പക്ഷെ എനിക്ക് സാധിച്ചില്ല. അപ്പോള്‍ അദ്ദേഹം എന്നെ ശരിക്കും അടിച്ചു. ശക്തമായ അടിയായിരുന്നു. എന്റെ കണ്ണില്‍ വെള്ളം വന്നു. എനിക്ക് അദ്ദേഹത്തോട് അതിയായ ദേഷ്യം വന്നു. ഞങ്ങള്‍ ഒരുപാട് റിഹേഴ്‌സല്‍ ചെയ്തിരുന്നു." മധുബാല പറയുന്നു.
"അപ്പോഴൊന്നും അദ്ദേഹം എന്നോട് അങ്ങനെ ചെയ്തിട്ടില്ല. പെട്ടെന്ന് അദ്ദേഹം കരണത്തടിച്ചത് എന്നെ ഞെട്ടിച്ചു. എനിക്ക് പെട്ടെന്ന് ദേഷ്യ വരും. ഞാന്‍ അദ്ദേഹത്തിന്റെ കരണത്ത് തിരിച്ചു കൊടുത്തു. എന്നെ തല്ലിയപ്പോള്‍ എനിക്കുണ്ടായ റിഫ്‌ളക്‌സ് ആയിരുന്നു അത്. ആ സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട സീനായിരുന്നു അത്. ഒരു ദിവസം മുഴുവന്‍ സംവിധായകന്‍ അനില്‍ മാട്ടു ആ രംഗത്തിന്റെ ചിത്രീകരണത്തിനായി മാറ്റി വച്ചിരുന്നു. ഈ സംഭവത്തോടെ അര ദിവസത്തില്‍ തന്നെ എല്ലാം തീര്‍ന്നു. ഇതിലും നന്നായി എങ്ങനെ കിട്ടാനാണ് എന്നാണ് ചോദിച്ചത്." മധുബാല കൂട്ടിച്ചേർത്തു. ഹിന്ദി റഷിന് നൽകിയ അഭിമുഖത്തിലായിരുന്നു മധുബാലയുടെ പ്രതികരണം.



