'ദസറ' എന്ന ചിത്രത്തിന്റെ അപ്‍ഡേറ്റുമായി നാനി. 

നാനി നായകനാകുന്ന ചിത്രമാണ് 'ദസറ'. 'ദസറ'യുടെ (Dasara) ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റര്‍ കഴിഞ്ഞ വര്‍ഷം പുറത്തുവിട്ടിരുന്നു. 'ദസറ'യുടെ പോസ്റ്റര്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ 'ദസറ' ചിത്രത്തിന്റെ പുതിയ അപ്‍ഡേഷൻ നല്‍കിയിരിക്കുകയാണ് നാനി.

താടിയും മുടിയും വളര്‍ത്തുകയാണെന്ന് എഴുതി ഒരു ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് നാനി. 'ദസറ' വൈകാതെ തുടങ്ങുമെന്നും എഴുതിയിരിക്കുന്നു. നാനിയുടെ പുതിയ ഫോട്ടോ എന്തായാലും ഹിറ്റായിരിക്കുകയാണ്. ശ്രീകാന്ത ഒഡേലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

View post on Instagram

സുധാകര്‍ ചെറുകുറിയാണ് ചിത്രം നിര്‍മിക്കുന്നത്. എസ്‍എല്‍വി സിനിമാസിന്റെ ബാനറിലാണ് നിര്‍മാണം. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. നവിൻ നൂലി ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നു.

കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. അവിനാശ് കൊല്ലയാണ് ചിത്രത്തിന്റെ ആര്‍ട്, സത്യൻ സൂര്യൻ ഐഎസ്‍സി ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. ശ്യാം സിൻഹ റോയ് ആണ് നാനിയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.