നസ്‍ലെൻ നായകനായ ചിത്രത്തിന്റെ ലൈഫ്‍ടൈം കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്.

മലയാളത്തിന്റെ യുവ നിരയില്‍ ശ്രദ്ധേയനായ താരമാണ് നസ്‍ലെൻ. നസ്‍ലെൻ മുഴുനീള നായകനായ ആദ്യ ചിത്രമാണ് 'ജേര്‍ണി ഓഫ് ലവ് 18 പ്ലസ്' ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. നസ്‍ലെൻ നായകനായ ചിത്രത്തിന്റെ ലൈഫ്‍ടൈം കളക്ഷൻ റിപ്പോര്‍ട്ട് പുറത്തായിരിക്കുകയാണ്.

മാന്യമായ ഒരു കളക്ഷനാണ് നസ്‍ലെന്റെ ചിത്രത്തിന് നേടാനായതെന്ന് ഫ്രൈഡേ മാറ്റ്‍നി റിപ്പോര്‍ട്ട് ചെയ്യുന്നു. ചിത്രത്തിന്റെ പ്രദര്‍ശനം അവസാനിക്കാറാകുമ്പോള്‍ ആറ് കോടി നേടിയെന്നാണ് റിപ്പോര്‍ട്ട്. നസ്‍ലെൻ യുവ നായക നിരയിലേക്ക് എത്തുമെന്നാണ് കളക്ഷൻ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. നിര്‍മാതാക്കള്‍ക്ക് ലാഭം തന്നെയായിരിക്കും ചിത്രം.

Scroll to load tweet…

അരുണ്‍ ഡി ജോസാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. അരുണ്‍ ഡി ജോസിനൊപ്പം തിരക്കഥയില്‍ രവീഷ് നാഥും പങ്കാളിയായിരിക്കുന്നു. ക്രിസ്റ്റോ സേവ്യറാണ് സംഗീത സംവിധാനം. അനുമോദ് ബോസ്, ജി പ്രജിത്ത്, ജിനി കെ ഗോപിനാഥ്, മനോജ് മേനോൻ എന്നിവരാണ് നസ്‍ലെൻ നായകനായ '18 പ്ലസ്' നിര്‍മിച്ചിരിക്കുന്നത്. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മീനാക്ഷിയും ശ്യാം മോഹനും മാത്യുവും അൻഷിദും കെ യു മനോജും, നിഖില വിമലും സഫ്വനും രാജേഷ് മാധവനും ബിനു പപ്പുവും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരിക്കുന്നു.

പ്രഡക്ഷൻ കണ്‍ട്രോളര്‍ ഷാഫി ചെമ്മാട്. കളറിസ്റ്റ് ലിജു പ്രഭാകരൻ ആണ്. നിമിഷ് എം താനൂരാണ് കലാസംവിധാനം. മേക്കപ്പ് സിനുപ് രാജ്, നസ്ലെൻ ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ സച്ചിൻ സുധാകരൻ, ഹരിഹരൻ എൺ, സൗണ്ട് മിക്സിംഗ് വിഷ്‍ണു സുജാതൻ, ഗാന രചന വിനായക് ശശികുമാര്‍, സുഹൈല്‍ കോയ, വൈശാഖ് സുഗുണൻ, സ്റ്റില്‍സ് അര്‍ജുൻ സുരേഷ്, പോസ്റ്റര്‍ ഡിസൈൻ യെല്ലോടൂത്ത്‍സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജീവൻ അബ്‍ദുള്‍ ബഷീര്‍ എന്നിവരാണ്.

Read More: തമന്നയും തൃഷയും ഒന്നിക്കുന്നു, വമ്പൻ താരങ്ങള്‍ അജിത്തിനൊപ്പം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക