ആരാധകരോട് എന്നും വിശേഷങ്ങള്‍ പങ്കുവയ്‍ക്കാൻ സമയം കണ്ടെത്താറുള്ള നടിയാണ് നവ്യാ നായര്‍. സിനിമ മാത്രമല്ല സ്വന്തം സന്തോഷങ്ങളെ കുറിച്ചും നവ്യാ ആരാധകരോട് പറയാറുണ്ട്. നവ്യാ നായരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ചെറായി ബീച്ചില്‍ നിന്നുള്ള നവ്യാ നായരുടെ ഫോട്ടോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. നവ്യാ നായര്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ബീച്ചിന്റെ മനോഹരിതയെയും ഉള്‍പ്പെടുത്തിയാണ് ഫോട്ടോ എടുത്തിരിക്കുന്നത്.

സാഹസികത കാണിക്കുന്നതിനുള്ള ജിജ്ഞാസയുള്ളവർ ഭാഗ്യവാന്മാർ എന്നാണ് നവ്യാ നായര്‍ ക്യാപ്ഷനായി എഴുതിയിരിക്കുന്നത്. നവ്യാ നായരുടെ ഫോട്ടോയില്‍ കടലും കാണാം. നവ്യാ നായരോടുള്ള സ്‍നേഹം അറിയിച്ച് ഒട്ടേറെ ആരാധകര്‍ ഫോട്ടോയ്‍ക്ക് കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഫോട്ടോയില്‍ കാണുന്ന ചെറായി ബീച്ചിന്റെ സൗന്ദര്യത്തെ കുറിച്ചും ചിലര്‍ പറയുന്നുണ്ട്. നവ്യാ നായര്‍ മുമ്പും ഇതുപോലുള്ള ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. മുൻ ചിത്രങ്ങളെപോലെ ഇതും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

ഒരുത്തീ എന്ന സിനിമയാണ് നവ്യാ നായര്‍ നായികയായി എത്താനുള്ളത്.

വി കെ പ്രകാശ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.