ലയാളികളുടെ എക്കാലത്തെയും പ്രിയതാരമാണ് നവ്യാ നായർ. ഒരിടവേളയ്ക്ക് ശേഷം 'ഒരുത്തി' എന്ന ചിത്രത്തിലൂടെ രണ്ടാം വരവിന് ഒരുങ്ങുകയാണ് നവ്യ. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കിടുന്ന ചിത്രങ്ങൾ ഇരു കൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം താരം പങ്കുവച്ച ചിത്രത്തിന് വന്ന കമന്റും പിന്നാലെ നവ്യ കൊടുത്ത മറുപടിയുമാണ് വൈറലാകുന്നത്. 

റിമ കല്ലിങ്കൽ, രമ്യാ നമ്പീശൻ,ഷബ്ന എന്നിവർക്കൊപ്പമുള്ള ചിത്രമാണ് നവ്യ ഇന്നലെ പങ്കുവച്ചത്. 'ഫെമിനിസ്റ്റാവരുത് ആളുകൾ വെറുക്കും' എന്നായിരുന്നു ചിത്രത്തിന് താഴേ ഒരാൾ കുറിച്ചത്. പിന്നാലെ മറുപടിയുമായി നവ്യ തന്നെ രം​ഗത്തെത്തി.  'അങ്ങനെ ഒക്കെ പറയാമോ, ചെലോർടേത് റെഡിയാകും ചെലോർടേത് റെ‍ഡിയാകില്ല. എന്റേത് റെഡിയായില്ല', എന്നാണ് നവ്യ കുറിച്ചത്. തൊട്ടുപിന്നാലെ ന‌ടിക്ക് പിന്തുണയുമായി ഒ‌രുപാ‌‌ട് പേർ എത്തി. 

ഒരുത്തി സിനിമയുടെ ഭാഗമായി ലാൽ മീഡിയയിൽ എത്തിയപ്പോഴാണ് നവ്യ സുഹൃത്തുക്കളായ റിമ കല്ലിങ്കലിനെയും രമ്യ നമ്പീശനെയും ഷബ്നയെയും കണ്ടത്. “സിനിമയുടെ ആവശ്യത്തിനായി ലാൽ മീഡിയയിൽ എത്തി , ഒപ്പം സംവിധായകൻ വികെപിയും .. ഞങ്ങൾ പുറത്തു സംസാരിച്ചു നിൽക്കുമ്പോൾ പെട്ടന്ന് വികെപിയെ കാണാൻ ഷബ്‌ന എത്തി (വി.കെ.പി യുടെ മകളുടെ ചിത്രത്തിൽ അവളാണ് സ്ക്രീൻപ്ലേ)അവളിൽ നിന്ന് റിമ സംവിധായക പരിവേഷത്തിൽ അവിടെ ഉണ്ടെന്നറിഞ്ഞു ................അവളേ ഫോണിൽ വിളിച്ചു മുഖം കാണിക്കാൻ ആഗ്രഹം പറഞ്ഞു .. അവൾ മെല്ലെ ഡബ്ബിങ് സൂട്ടിൽ നിന്നും പുറത്തേക്കു .. ഒട്ടും പ്രതീക്ഷിക്കാതെ പിറകെ രമ്യയും , ആനന്ദലബ്ദിക്കിനി എന്തു വേണ്ടു , പിന്നെ വൈകിയില്ല ഞാനും അവിടേക്കോടിയെത്തി കുശലം , കാലങ്ങൾക്കു ശേഷമുള്ള കാഴ്ച്ചക്കൊരു ഓർമ്മ ചിത്രമെടുത്തു പോരുമ്പോൾ ..ആദ്യത്തെ പിക് എടുക്കുമ്പോ ഷബ്‌ന കണ്ടില്ല , ഇതിവിടെ പറ്റില്ല എന്ന് പറഞ്ഞു അവൾ പറന്നു വന്നു .. അങ്ങനെ ഒരു ചെറിയ സന്തോഷം“ എന്നായിരുന്നു ചിത്രം പങ്കുവച്ച് നവ്യ കുറിച്ചത്. 

 
 
 
 
 
 
 
 
 
 
 
 
 

ഒരുത്തി സിനിമയുടെ ആവശ്യത്തിനായി ലാൽ മീഡിയയിൽ എത്തി , ഒപ്പം സംവിധായകൻ വികെപിയും ..ഞങ്ങൾ പുറത്തു സംസാരിച്ചു നിൽക്കുമ്പോൾ പെട്ടന്ന് വികെപിയെ കാണാൻ ഷബ്‌ന എത്തി (vkp യുടെ മകളുടെ ചിത്രത്തിൽ അവളാണ് സ്ക്രീൻപ്ലേയ് )അവളിൽ നിന്ന് റിമ സംവിധായക പരിവേഷത്തിൽ അവിടെ ഉണ്ടെന്നറിഞ്ഞു ................അവളേ ഫോണിൽ വിളിച്ചു മുഖം കാണിക്കാൻ ആഗ്രഹം പറഞ്ഞു .. അവൾ മെല്ലെ ഡബ്ബിങ് സൂട്ടിൽ നിന്നും പുറത്തേക്കു .. ഒട്ടും പ്രതീക്ഷിക്കാതെ പിറകെ രമ്യയും ,ആനന്ദലബ്ദിക്കിനി എന്തു വേണ്ടു ,പിന്നെവൈകിയില്ല ഞാനും അവിടേക്കോടിയെത്തി കുശലം , കാലങ്ങൾക്കു ശേഷമുള്ള കാഴ്ച്ചക്കൊരു ഓർമ്മ ചിത്രമെടുത്തു പോരുമ്പോൾ ..ആദ്യത്തെ പിക് എടുക്കുമ്പോ ഷബ്‌ന കണ്ടില്ല , ഇതിവിടെ പറ്റില്ല എന്ന് പറഞ്ഞു അവൾ പറന്നു വന്നു .. അങ്ങനെ ഒരു ചെറിയ സന്തോഷം .. @rimakallingal എന്നെ കാനഡയിൽ സഹിച്ച സഹയാത്രിക , @ramyanambessan കൂട്ടത്തിലെ പാട്ടുകാരി , ഇന്നലെയും നിന്റെ പാട്ടു കേട്ടു കൂടെപാടാൻ വ്യഥാ ശ്രമം നടത്തിയിരുന്നു 😂 @mohammed_shabna എന്റെ ഡാൻസ് മേറ്റ് ..

A post shared by Navya Nair (@navyanair143) on Nov 2, 2020 at 5:25pm PST