കണ്ണു കെട്ടിയാണ് നയനയെ എത്തിച്ചത്.  

മിനിസ്‌ക്രീൻ- ബിഗ് സ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് നയന ജോസൻ. ‌ കൂടെവിടെ എന്ന പരമ്പരയിലൂടെയും വിവിധ ഡാൻസ് റിയാലിറ്റി ഷോസിലൂടെയും ആണ് നയന ആരാധകരെ നേടിയത്. നർത്തകി എന്ന നിലയിലും പ്രശസ്തയാണ്. ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പവിത്രം എന്ന സീരിയലിലാണ് താരം അഭിനയിക്കുന്നത്.  ഓട്ടോഡ്രൈവറായാണ് നയന സീരിയലിൽ പ്രത്യക്ഷപ്പെടുന്നത്. നയനയുടെ ബ്രൈഡൽ ഷവർ ചിത്രങ്ങളും വീഡിയോകളും കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ബ്രൈഡൽ ഷവർ വിശേഷങ്ങളും ബാച്ചിലര്‍ ലൈഫ് തീരാന്‍ പോകുന്നതിനെക്കുറിച്ചുള്ള കാര്യങ്ങളുമൊക്കെയാണ് നയന പുതിയ യൂട്യൂബ് വീഡിയോയിലൂടെയും പങ്കുവെച്ചിരിക്കുന്നത്.

നയനയുടെ സഹോദരി നന്ദന ജോസനാണ് ബ്രൈഡൽ ഷവർ പൂർണമായും പ്ലാൻ ചെയ്തത്. നീല ഡ്രസിൽ വരാൻ മാത്രമാണ് തന്നോട് ആവശ്യപ്പെട്ടിരുന്നതെന്നും ചെറിയ ആഘോഷം മതിയെന്നു പറഞ്ഞെങ്കിലും നന്ദന തന്നെ ഞെട്ടിച്ചെന്നും നയന വീഡിയോയിൽ പറയുന്നു. കണ്ണു കെട്ടിയാണ് അമ്മ നയനയെ പരിപാടി നടക്കുന്ന സ്ഥലത്തേക്ക് എത്തിച്ചത്.

നയനയുടെ കുടുംബാംഗങ്ങൾക്കൊപ്പം സുഹൃത്തുക്കളും ആഘോഷങ്ങളുടെ ഭാഗമായിരുന്നു. ഈ ആഘോഷം നല്ല രീതിയിൽ നടത്തണം എന്നുള്ളത് നന്ദനയുടെ വലിയ ആഗ്രഹമായിരുന്നുവെന്നും നയന പറഞ്ഞു. തന്റെ ബാച്ചിലർ ലൈഫ് തീരാൻ പോകുന്നതിനെക്കുറിച്ചും താരം സംസാരിച്ചു.

''ബാച്ചിലര്‍ ലൈഫ് തീരാന്‍ പോവുകയാണ്, മിസ് റ്റു മിസിസ് ആവാന്‍ പോവുകയാണെന്ന് ഇപ്പോഴാണ് മനസിലാവുന്നത്. ഇത് വേറെയൊരു ഫീലാണ്. ഇത്രയും കാലം സിംഗിളായിരുന്നു. എന്നും നമ്മള്‍ വീട്ടിലായിരുന്നു. എപ്പോഴും വീട്ടുകാരെ കാണാന്‍ പറ്റുമായിരുന്നു. ഇതെല്ലാം വിട്ട് പോവുകയാണ്. എനിക്കേറ്റവും സങ്കടം എന്റെ ബാത്ത്‌റൂം വിട്ടിട്ട് പോവുന്നതാണ്. എന്റെ ജീവിതരീതി തന്നെ മൊത്തത്തില്‍ മാറാന്‍ പോവുകയാണ്'', നയന പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക