ഈ മാസം ഒമ്പതിനായിരുന്നു വിഘ്നേഷ് ശിവൻ- നയൻതാര വിവാഹം.

വിഘ്നേഷ് ശിവനുമായുള്ള വിവാഹ ശേഷം സിനിമാ തിരക്കുകളിൽ സജീവമാാൻ നയൻതാര(Nayanthara). ഷാരുഖ് ഖാൻ- അറ്റ്ലി ചിത്രം (Shah Rukh Khan) 'ജവാന്റെ'( Jawan) പുതിയ ഷെഡ്യൂളിൽ നയൻതാര അടുത്താഴ്ച ചേരുമെന്നാണ് റിപ്പോർട്ടുകൾ. ജവാന്റെ രണ്ടാം ഘട്ട ചിത്രീകരണം കഴിഞ്ഞ ദിവസം ഹൈദരാബാദിൽ ആരംഭിച്ചിരുന്നു. 

സംവിധായകന്‍ അറ്റ്‌ലിയുടെയും നയന്‍താരയുടെയും ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ് ജവാന്‍. കിംഗ് ഖാന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് ഒരു 'റോ' (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ഉദ്യോഗസ്ഥനെയാണെന്നായിരുന്നു ആദ്യം പുറന്നുതന്ന റിപ്പോര്‍ട്ടുകള്‍. കഥാപാത്രത്തിന് ഒന്നിലധികം അപ്പിയറന്‍സുകള്‍ ഉണ്ടാവുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അച്ഛനും മകനുമായി ഡബിള്‍ റോളിലാണ് ഷാരൂഖ് എത്തുകയെന്നാണ് പുതിയ വിവരം. മലയാളത്തിൽ പൃഥ്വിരാജ് നായകനാകുന്ന അൽഫോൺസ് പുത്രൻ ചിത്രം 'ഗോൾഡ്' ആണ് നയൻതാരയുടെ വരാനിരിക്കുന്ന ചിത്രം. 

ജവാനിൽ വിജയ് ഒരു നിര്‍ണായക കഥാപാത്രമായി എത്താന്‍ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. നേരത്തെയും ഇത്തരത്തിൽ പ്രചാരണം നടന്നിരുന്നു. വിജയുടെ വമ്പന്‍ ഹിറ്റുകളായ തെറി, മെര്‍സല്‍, ബിഗില്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തത് ആറ്റ്ലിയായിരുന്നു. അതുകൊണ്ട് തന്നെ വിജയ് ബോളിവുഡിൽ എത്താനും സാധ്യതയേറെയാണ്.

Dhyan Sreenivasan : ‘നയന്‍താര കല്യാണം വിളിച്ചില്ലേ’ന്ന് ചോദ്യം, രസകരമായ മറുപടിയുമായി ധ്യാന്‍

ഈ മാസം ഒമ്പതിനായിരുന്നു വിഘ്നേഷ് ശിവൻ- നയൻതാര വിവാഹം. മഹാബലിപുരം ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ചായിരുന്നു ചടങ്ങുകൾ. വിവാഹ ചടങ്ങുകളുടെ വീഡിയോ അവകാശം പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. തങ്ങളുടെ പ്ലാറ്റ്ഫോമിനുവേണ്ടി വിവാഹ വീഡിയോ തയ്യാറാക്കാന്‍ സംവിധായകന്‍ ഗൗതം മേനോനുമായാണ് നെറ്റ്ഫ്ലിക്സ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ ഇവയ്ക്ക് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. 

Pushpa 2 : ഫഹദിന്റെയും അല്ലുവിന്റെയും നേർക്കുനേർ പോരാട്ടം; 'പുഷ്പ 2'ന് ഓഗസ്റ്റില്‍ തുടക്കം