നയൻതാര വിവാഹത്തിന് വിളിച്ചില്ലേന്ന ചോദ്യത്തിന് ധ്യാൻ ശ്രീനിവാസൻ നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്.
തെന്നിന്ത്യൻ താരം നയൻതാരയുടെയും(Nayanthara) വിഘ്നേഷ് ശിവന്റെയും(Vignesh Shivan) വിവാഹ വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഇരുവരുടെയും പുതിയ യാത്രങ്ങളുടെ ചിത്രങ്ങളും വീഡിയോകളും നിമിഷ നേരം കൊണ്ടാണ് വൈറലാകുന്നത്. ഇപ്പോഴിതാ നയൻതാര വിവാഹത്തിന് വിളിച്ചില്ലേന്ന ചോദ്യത്തിന് ധ്യാൻ ശ്രീനിവാസൻ(Dhyan Sreenivasan) നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്.
പ്രകാശന്‍ പറക്കട്ടെ എന്ന ധ്യാനിന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന പത്രസമ്മേളനത്തിൽ ആയിരുന്നു താരത്തിന്റെ പ്രതികരണം. വിളിച്ചു. പക്ഷെ, ഞാന്‍ പോയില്ല, വേണ്ടെന്ന് വെച്ചു. തിരക്കല്ലേടാ. പ്രസ് മീറ്റിന്റെ തിരക്കൊക്കെ ഉണ്ട് എന്ന് ഞാന്‍ പറഞ്ഞു. ഇന്റര്‍വ്യൂവിന്റെ തിരക്കുമുണ്ട്, എന്നാണ് ധ്യാന്‍ ചിരിച്ചുകൊണ്ട് മറുപടി നല്‍കിയത്.
Aadujeevitham : 'ആടുജീവിതം' വിദേശ ഷെഡ്യൂൾ പൂർത്തിയായി; പൃഥ്വിരാജ് ഇനി നാട്ടിലേക്ക്
ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയായിരുന്നു ലവ് ആക്ഷന്‍ ഡ്രാമ. ഒരിടവേളക്ക് ശേഷം നയൻതാര മലയാളത്തിൽ നായികയായി എത്തിയ ചിത്രം കൂടിയായിരുന്നു ഇത്. നിവിൻ പോളിയായിരുന്നു നയൻസിന്റെ നായകനായി എത്തിയത്.
ക്ഷേത്ര പരിസരത്ത് ചെരുപ്പിട്ട് കയറിയ സംഭവം; ഖേദം പ്രകടിപ്പിച്ച് വിഘ്‌നേഷും നയന്‍താരയും
ഒമ്പതാം തിയതി ആയിരുന്നു നയൻതതാരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹം. മഹാബലിപുരം ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ചായിരുന്നു ചടങ്ങുകൾ. വിവാഹ ചടങ്ങുകളുടെ വീഡിയോ അവകാശം പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. തങ്ങളുടെ പ്ലാറ്റ്ഫോമിനുവേണ്ടി വിവാഹ വീഡിയോ തയ്യാറാക്കാന്‍ സംവിധായകന്‍ ഗൗതം മേനോനുമായാണ് നെറ്റ്ഫ്ലിക്സ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ ഇവയ്ക്ക് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
