ജവാനിലെ വിജയത്തിളക്കത്തില്‍ ആ കാത്തിരിപ്പ് അവസാനിപ്പിക്കുകയാണ് നയൻതാര.

ജവാന്റെ വിജയത്തിളക്കത്തിലാണ് നയൻതാര ഇപ്പോള്‍. ഷാരൂഖ് ഖാൻ നായകനായ ചിത്രത്തില്‍ ആദ്യമായിട്ടാണ് നായികയാകുന്നതും. മികച്ച പ്രതികരണമാണ് ജവാന് ലഭിക്കുന്നതും. ഇപ്പോഴിതാ നയൻതാരയുടെ ആരാധകരുടെ കാത്തിരിപ്പിച്ച് അവസാനിപ്പിച്ച് ഇരൈവനിലെ ഗാനം പുറത്തുവിട്ടതാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്.

യുവൻ ശങ്കര്‍ രാജയാണ് സംഗീതം. യുവ ശങ്കര്‍ രാജയ്‍ക്ക് ഒപ്പം ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നത് സഞ്‍ജിത് ഹെഗ്‍ഡെയും ഖരേസ്‍മ രവിചന്ദ്രനും ആണ്. ഒരു പ്രണയ ഗാനമാണ് ഇത്. ഐ അഹമ്മദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഐ അഹമ്മദിന്റേതാണ് ഇരൈവന്റെ തിരക്കഥയും. ഹരി കെ വേദാന്ദാണ് നയൻതാര ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. പൊന്നിയിൻ സെല്‍വനായി പ്രേക്ഷപ്രീതി നേടിയ ശേഷം വൻ ഹിറ്റ് ലക്ഷ്യമിട്ടാണ് ജയം രവി ഇരൈവനുമായി എത്തുന്നത്.

സുധൻ സുന്ദരമും ജയറാം ജിയുമാണ് ചിത്രം നിര്‍മിക്കുന്നത്. ജയം രവിയും നയൻതാരയും ഒന്നിക്കുന്ന ചിത്രത്തില്‍ നരേൻ, ആശിഷ് വിദ്യാര്‍ഥി എന്നിവരും പ്രധാന വേഷത്തില്‍ ഉണ്ടാകും. സൗണ്ട് സിങ്ക് ഡിസൈൻ സിങ്ക് സിനിമ. പലതവണ മാറ്റിവച്ചെങ്കിലും നയൻതാരയുടെ ഇരൈവൻ സിനിമ സെപ്‍റ്റംബര്‍ 28ന് റിലീസാകുകയാണ്.

ജയം രവിയുടേതായി ഒരുങ്ങുന്ന മറ്റൊരു ചിത്രം 'സൈറണ്‍' ആണ്. കീര്‍ത്തി സുരേഷാണ് നായികയായി എത്തുന്നത്. ആന്റണി ഭാഗ്യരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ഇമോഷണല്‍ ഡ്രാമ ആയിട്ടാണ് 'സൈറണ്‍' ഒരുക്കുന്നത്. സുജാത വിജയകുമാര് ആണ് ചിത്രം നിര്‍മിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് സംഗീത സംവിധാനം, സെല്‍വകുമാര്‍ എസ് കെ ഛായാഗ്രാഹണം, പ്രൊഡക്ഷൻ ഡിസൈൻ കെ കതിര്‍, ആര്‍ട് ഡയറക്ടര്‍ ശക്തി വെങ്കട്‍രാജ് എം, കൊറിയോഗ്രാഫര്‍ ബ്രിന്ദ, പബ്ലിസിറ്റി ഡിസൈനര്‍ യുവരാജ് ഗണേശൻ, പ്രൊഡക്ഷൻ മാനേജര്‍ അസ്‍കര്‍ അലി എന്നിവരാണ് മറ്റ് കീര്‍ത്തി സുരേഷിന്റെ സൈറണിന്റെ മറ്റ് പ്രവര്‍ത്തകര്‍.

Read More: ജവാന് നടി നയൻതാരയ്‍ക്ക് ലഭിച്ചത് കോടികള്‍, ഇരട്ടി പ്രതിഫലം വിജയ് സേതുപതിക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക