നയൻതാരയുടെ അന്നപൂരണി എന്ന ചിത്രത്തെ കുറിച്ചുള്ള പ്രതികരണങ്ങള്‍.
നയൻതാര നായികയായി എത്തിയ പുതിയ ചിത്രമാണ് അന്നപൂരണി. ഷെഫായിട്ടാണ് നയൻതാര അന്നപൂരണിയില്‍ വേഷമിടുന്നത്. നയൻതാരയുടെ അന്നപൂരണി മികച്ച ഒരു സിനിമയാണ് എന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. നയൻതാരയുടെ മികച്ച ഒരു കഥാപാത്രമാണ് ചിത്രത്തിലേത് എന്ന് മിക്ക പ്രേക്ഷകരും അഭിപ്രായപ്പെടുന്നു.
നയൻതാരയെ നായികയാക്കി നിലേഷ് കൃഷ്‍ണ സംവിധാനം ചെയ്‍ത അന്നപൂരണി മികച്ച ആഖ്യാനത്തോടെ എടുത്തിട്ടുള്ള ഒരു സിനിമയാണ് . നയൻതാരയുടെ ക്ലാസിക്ക് പെര്‍ഫോൻമാണ്. സത്യ ഡി പിയുടെ ഛായാഗ്രഹണം ചിത്രത്തില്‍ മനോഹരമാണ് എന്നും അന്നപൂരണി കണ്ടവര്‍ അഭിപ്രായപ്പെടുന്നു. നയൻതാര നായികയായ അന്നപൂരണിയുടെ പ്രത്യേക ഷോ ഇന്നലെ സംഘടിപ്പിച്ചപ്പോഴും മികച്ച പ്രതികരണം നേടാനായതിനാല്‍ നിരവധി പേരാണ് സാമൂഹ്യ മാധ്യമത്തില്‍ അഭിനന്ദിച്ച് കുറിപ്പ് എഴുതിയത്.
ഇതിനു മുമ്പ് ഇരൈവനാണ് നയൻതാര ചിത്രമായി പ്രദര്‍ശനത്തിന് എത്തിയത്. ജയം രവിയായിരുന്നു നായകനായി എത്തിയത്. സംവിധാനം നിര്‍വഹിച്ചത് ഐ അഹമ്മദും. ജയം രവിയും നയൻതാരയും ഒന്നിച്ച ചിത്രമായ ഇരൈവനില്‍ നരേൻ, ആശിഷ് വിദ്യാര്‍ഥി എന്നിവരും പ്രധാന വേഷത്തില്‍ എത്തിയപ്പോള്‍ നിര്‍മാണം സുധൻ സുന്ദരമും ജയറാം ജിയുമായിരുന്നു. തിരക്കഥ എഴുതിയതും ഐ അഹമ്മദായിരുന്നു. ഹരി കെ വേദാന്ദാണ് നയൻതാര ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. സഞ്‍ജിത് ഹെഗ്‍ഡെയും ഖരേസ്‍മ രവിചന്ദ്രനും ചിത്രത്തിനായി ഒരു ഗാനം യുവൻ ശങ്കര്‍ രാജയുടെ സംഗീത സംവിധാനത്തില്‍ ആലപിച്ചത് ഇരൈവന്റെ റിലീസിന് മുന്നേ വൻ ഹിറ്റായി മാറിയിരുന്നു.
നയൻതാര അടുത്തിടെ ഒരു സംരഭവുമായി രംഗത്ത് എത്തിയിരുന്നു. 9 സ്‍കിൻ എന്ന സരംഭമായിരുന്നു താരത്തിന്റേതായി ചര്‍ച്ചയായത്. നയൻതാര ലിപ് ബാം സംരഭമായ ദ ലിപ് ബാം കമ്പനി നേരത്തെ ആരംഭിച്ചിരുന്നു. ഡോ. രെണിത രാജനുമായി ചേര്‍ന്നായിരുന്നു താരത്തിന്റെ കമ്പനി.
Read More: നാഗചൈതന്യയുടെ ധൂത എങ്ങനെയുണ്ട്?, ഇതാ ആദ്യ പ്രതികരണങ്ങള്‍
