തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഹിറ്റ് ചിത്രങ്ങളുണ്ടാക്കുന്ന നായികയാണ് നയൻതാര. നയൻതാര കേന്ദ്രകഥാപാത്രമായും സൂപ്പര്‍നായകൻമാരുടെ നായികയായും എത്തുന്ന സിനിമകളെല്ലാം ഹിറ്റാണ്. പക്ഷേ ഒരു സിനിമയുടെയും പ്രചരണത്തിന് നയൻതാര പോകില്ലെന്ന പരാതിയുമുണ്ടാകാറുണ്ട്. നയൻതാര ഇക്കാര്യത്തില്‍ പലരും വിമര്‍ശിക്കുകയും ചെയ്‍തിരുന്നു. എന്നാല്‍ പുതിയ സിനിമകള്‍ക്കായി നയൻതാര തീരുമാനം മാറ്റുന്നതായാണ് റിപ്പോര്‍ട്ട്.

കുറച്ച് വര്‍ഷങ്ങളായി നയൻതാര നായികയായ  ചിത്രങ്ങളെല്ലാം  വിജയമാകാറുണ്ട്. തെന്നിന്ത്യൻ താരറാണിയായി മാറിയ നയൻതാര പക്ഷേ, തന്റെ ചിത്രങ്ങളുടെ പ്രചാരണങ്ങള്‍ക്കൊന്നും പങ്കെടുക്കാറില്ലായിരുന്നു. നയൻതാരയുടെ തീരുമാനം വിമര്‍ശനത്തിന് ഇടയാക്കുകയും ചെയ്‍തിരുന്നു. എന്നാല്‍ സെയ് റാ നരസിംഹ റെഡ്ഡിയുടെ പ്രചാരണത്തിന് നയൻതാരയും രംഗത്തുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. വിജയ് നായകനാകുന്ന ബിഗിലിന്റെ ഓഡിയോ ലോഞ്ചിനും നയൻതാര എത്തുമെന്നാണ് റിപ്പോര്‍ട്ട്.

സ്വാതന്ത്ര്യ സമര സേനാനിയായ നരസിംഹ റെഡ്ഡിയായിട്ടാണ് ചിത്രത്തില്‍ ചിരഞ്ജീവി അഭിനയിക്കുന്നത്. നായികയായി നയൻതാരയെത്തുമ്പോള്‍ ഗുരുവായി അമിതാഭ് ബച്ചനും അഭിനയിക്കുന്നു. അതേസമയം ബിഗിലില്‍ ഫുട്ബോള്‍ പരിശീലകനായി എത്തുന്ന വിജയ്‍യുടെ നായികയായിട്ടാണ് നയൻതാര എത്തുന്നത്.