മലയാളികളുടെ പ്രിയതാരം നസ്രിയ നസീം തെലുങ്കിലേക്ക്. നാനിയുടെ നായികയായിട്ടാണ് നസ്രിയ അഭിനയിക്കുന്നത്. ചിത്രത്തിന്റെ പ്രമേയത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. റൊമാന്റിക് എന്റര്‍ടെയ്‍നറാണ് എന്നാണ് വ്യക്തമാകുന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ കാര്യം പുറത്തുവിട്ടിട്ടില്ല. തെലുങ്കില്‍ അഭിനയിക്കാൻ തയ്യാറെടുക്കുന്ന നസ്രിയ അഭിനന്ദിച്ച് പൃഥ്വിരാജും രംഗത്ത് എത്തി.

ഇതാദ്യമായാണ് നസ്രിയ തെലുങ്കില്‍ അഭിനയിക്കുന്നത്.  വിവേക് അത്രേയ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. 21ന് ആണ് ചിത്രത്തിന്റെ പേര് പുറത്തുവിടുക. തെലുങ്ക് സിനിമയില്‍അഭിനയിക്കുന്നതിന്റെ ആവേശത്തിലാണ് താൻ എന്ന് നസ്രിയ പറയുന്നു. ചിത്രത്തിന്റെ പ്രഖ്യാപനത്തിന്റെ ഫോട്ടോ നസ്രിയ തന്നെയാണ് ഷെയര്‍ ചെയ്‍തിരിക്കുന്നത്. അഭിനന്ദനങ്ങള്‍ സഹോദരിയെന്നാണ് പൃഥ്വിരാജ് കമന്റ് ഇട്ടിരിക്കുന്നത്.

നസ്രിയ തമിഴ് ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

അറ്റ്‍ലി സംവിധാനം ചെയ്‍ത രാജാ റാണി എന്ന ചിത്രത്തില്‍ നസ്രിയയുടെ വേഷം ശ്രദ്ധേയമായിരുന്നു.