സിനിമാമേഖലയിലെ നിരവധി സഹപ്രവര്‍ത്തകരും ഒപ്പം ആരാധകരും സോഷ്യല്‍ മീഡിയയിലൂടെ ഫഹദിന് പിറന്നാളാശംസ നേര്‍ന്നിട്ടുണ്ട്

ഫഹദിന്‍റെ പിറന്നാള്‍ ദിനത്തില്‍ രസകരമായ ആശംസയുമായി നസ്രിയ. ഫഹദ് പശ്ചാത്തലത്തിലുള്ള തന്‍റെ ഒരു സെല്‍ഫിയാണ് നസ്രിയ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തില്‍ അല്‍പം ഔട്ട് ഓഫ് ഫോക്കസിലാണ് ഫഹദ്. "എപ്പോഴും ഔട്ട് ഓഫ് ഫോക്കസില്‍ ആയിരിക്കാന്‍ ഇഷ്‍ടപ്പെടുന്നയാള്‍ക്ക് പിറന്നാള്‍ ആശംസകള്‍. നിങ്ങളുടെ എല്ലാ സ്വപ്‍നങ്ങളും യാഥാര്‍ഥ്യമാവട്ടെ ഷാനൂ. ഞാനറിയുന്നതില്‍ ഏറ്റവും കാരുണ്യമുള്ള മനുഷ്യന് പിറന്നാള്‍ ആശംസകള്‍", ചിത്രത്തിനൊപ്പം നസ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

View post on Instagram

സിനിമാമേഖലയിലെ നിരവധി സഹപ്രവര്‍ത്തകരും ഒപ്പം ആരാധകരും സോഷ്യല്‍ മീഡിയയിലൂടെ ഫഹദിന് പിറന്നാളാശംസ നേര്‍ന്നിട്ടുണ്ട്. കമല്‍ ഹാസന്‍, ലോകേഷ് കനകരാജ്, നദിയ മൊയ്‍തു, സൗബിന്‍ ഷാഹിര്‍, ജയസൂര്യ, സംവൃത സുനില്‍ എന്നിവരൊക്കെ ആശംസകളുമായി എത്തിയിട്ടുണ്ട്. കമല്‍ ഹാസനും വിജയ് സേതുപതിക്കുമൊപ്പം ഫഹദ് എത്തുന്ന തമിഴ് ചിത്രം 'വിക്ര'ത്തിന്‍റെ അണിയറക്കാര്‍ ഫഹദിന്‍റെ പിറന്നാളിനോടനുബന്ധിച്ച് ചിത്രത്തിന്‍റെ ഒരു സ്പെഷല്‍ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്.

View post on Instagram
Scroll to load tweet…

കൊവിഡ് കാലത്ത് ഇന്ത്യയില്‍ തന്നെ ഏറ്റവുമധികം ഒടിടി റിലീസുകള്‍ പുറത്തെത്തിയത് ഫഹദിന്‍റേതാണ്. സി യു സൂണ്‍, ഇരുള്‍, ജോജി, മാലിക് എന്നീ ചിത്രങ്ങള്‍ ഫഹദിന്‍റേതായി പ്രമുഖ പ്ലാറ്റ്ഫോമുകളിലൂടെ പ്രേക്ഷകരിലേക്കെത്തി. ഭാഷാഭേദമന്യെ രാജ്യമെമ്പാടും ഫഹദിന് സ്വീകാര്യത ലഭിക്കുന്നതിനും ഈ ഒടിടി റിലീസുകള്‍ കാരണമായി. മഹേഷ് നാരായണന്‍റെ തിരക്കഥയില്‍ നവാഗതനായ സജിമോന്‍ പ്രഭാകര്‍ സംവിധാനം ചെയ്യുന്ന 'മലയന്‍കുഞ്ഞ്', അല്ലു അര്‍ജുന്‍റെ പ്രതിനായകനായി എത്തുന്ന തെലുങ്ക് ചിത്രം 'പുഷ്‍പ' എന്നിവയാണ് 'വിക്രം' കൂടാതെ ഫഹദിന് പൂര്‍ത്തിയാക്കാനുള്ള മറ്റു ചിത്രങ്ങള്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona